സി എന്‍ എ-
കൊച്ചി:
ഈ പ്രണയദിനത്തില്‍ പ്രണയ വര്‍ണ്ണങ്ങള്‍ വീണ്ടും വിരിയിക്കാന്‍ മധുരമുള്ള ഒരു സമ്മാനവുമായി സുരേഷ് ഗോപിയും മഞ്ജു വാര്യരും കൂടെ മലയാള സിനിമാമേഖലയിലെ നൂറ്റിയൊന്ന് പ്രതിഭകളും എത്തി.
സഹീര്‍ അബ്ബാസ് സംവിധാനം ചെയ്യുന്ന അനുമോളും രാഹുല്മാധവും പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന 'വൈന്‍' എന്ന സിനിമയിലെ 'ചെന്താമരേ...' എന്ന് തുടങ്ങുന്ന ഗാനം പിന്നണിഗായകന്‍ റോഷന്റെ ജീവിതത്തിലേക്കും സംഗീത ലോകത്തേക്കും ഉള്ള തിരിച്ചുവരവായി മലയാള സിനിമാ ലോകം ആഘോഷിക്കുന്നു. കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ ഒരു വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ് മൂന്നുമാസത്തോളം ഓര്‍മ്മപോലും നഷ്ടപ്പെട്ട് ആശുപത്രികിടക്കയിലായ റോഷന്ഒരു തിരിച്ചുവരവ് ഒരുക്കാന്‍ റോഷന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഒരു സ്നേഹോപഹാരമായി ഈ ഗാനം ഒരുക്കിയത്.
പ്രണയദിനത്തിന്റെ പ്രഭാതം മനോഹരമാക്കാന്‍ സുരേഷ് ഗോപി മഞ്ജു വാര്യര്‍, K S ചിത്ര, M G ശ്രീകുമാര്‍, ശരത്ത് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ അമൂല്യ പ്രതിഭകളും, കൂടെ മലയാളി പിന്നണി ഗായകരും സിനിമാ താരങ്ങളും ചേര്‍ന്ന് 'ചെന്താമരേ...' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ #welcomebackroshan എന്ന ഹാഷ് ടാഗോട് കൂടി പ്രണയിക്കുന്നവര്‍ക്കും പ്രണയത്തെ മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍ക്കുമായി സമര്‍പ്പിക്കുന്നു.
നൂറിലധികം പ്രതിഭകള്‍ ഒന്നിച്ച് റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ സിനിമാ ഗാനമെന്ന പ്രത്യേകതയും ഇതിനുണ്ട്.