സി എന്‍ എ-
കൊച്ചി:
എട്മണ്ടനിലെ സിനിമപ്രേമികള്‍ അണിയിച്ചൊരുക്കുന്ന 'വളി' എന്ന ഹ്രസ്വ ചിത്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു. 'വളി' കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും അതിനെ മറികടക്കാനുള്ള ശ്രമങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവ്രത്തം. സുധീഷ് സ്കറിയ കേന്ദ്രകതാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിജൊ അഗസ്റ്റിന്, നിമ്മി ഡിജൊ, പ്രതീക്ഷ സുധീഷ് തുടങ്ങിയവരാണ മറ്റു കധാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു രാജന് ആണു രചനയും സംവിധാനവും നിവ്വഹിച്ചിരിക്കുന്നത്. ആന്‍ഡ്രൂസ് അലക്സ് ചായാഗ്രഹണവും മാത്യൂസ് പുളിക്കന്‍ സംഗീതവും നല്കിയിരിക്കുന്നു. 'വളി' എഡിറ്റ് ചെയ്തിരിക്കുന്നത് 2020 കേരള സംസ്താന അവാര്‍ഡ് ജേതാവ് കിരണ്‍ ദാസ് ആണ്. അലക്സ് പൈക്കടയാണു ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. നിരവധി ദേശീയ അന്തര്‍ദ്ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ ഇതിനോടകം ശ്രധ്ധിക്കപ്പെട്ട ചിത്രം ആല്‍ബെര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍, മികച്ച സിനിമ, മികച്ച നടന് എന്നീ അവാര്‍ഡുകള്‍ നേടിയിരുന്നു. മലയാളസിനിമയിലെ പ്രമുഖര്‍ റിലീസ് ചെയ്ത ഈ ചിത്രം m247 ന്റെ യുറ്റൂബ് ചാനലില്‍ ലഭ്യമാണു.