ന്യൂസ് ഡെസ്ക്-
കൊച്ചി:
അരങ്ങിലും അണിയറയിലുമായ് ആറ് അമ്മമാര്‍ ഒന്നിക്കുന്ന സ്നേഹഗീതം. 'വാത്സല്യം' റിലീസിനൊരുങ്ങുന്നു ശ്രീലക്ഷ്മിയുടെ ആദ്യ സംവിധാന സംരംഭമായ 'വാത്സല്യ'ത്തില്‍ മാതൃഭാവമായ് എത്തുന്നത് സിനിമ, സീരിയല്‍ നടി സീമ ജി നായര്‍ ആണ്.
ഗീത പി നായര്‍ ആലാപനവും അനു രാജേഷ് ക്യാമറയും ബിജിത വി ഗോപാല്‍ എഡിറ്റിംഗും നിര്‍വ്വഹിച്ച ഈ സംഗീതോപഹാരത്തില് പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ശ്രീജരവിയുടെ സ്വരസാന്നിദ്ധ്യവുമുണ്ട്. ഹരി പി നായര്‍ രചനയും സംഗീതവും ഒരുക്കിയിരിക്കുന്ന ഈ വാത്സല്യഗീതം ശിശുദിനത്തോടനുബന്ധിച്ച് നിങ്ങള്‍ക്കരികിലെത്തും.