എഎസ് ദിനേശ്-
കൊച്ചി :
സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്കി പ്രശസ്ത സംവിധായകന് വികെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വാങ്ക്'.
അനശ്വര രാജന്, ഗോപിക, ഷബ്ന മുഹമ്മദ്, നന്ദന വര്‍മ്മ, മീനാക്ഷി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തില്‍ വിനീത്, ജോയ് മാത്യു, മേജര്‍ രവി, ശ്രീകാന്ത് മുരളി, ദര്ശന്, സക്കീബ്, തെസ്നിഖാന്, ദീപ കാര്‍ത്തിക, സരസ ബാലുശ്ശേരി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ഒരു പെണ്‍കുട്ടിക്ക് മതത്തോടുള്ള അതീവമായ ഭക്തിയെ തുടര്‍ന്ന് അവള്‍ക്ക് വാങ്ക് വിളിക്കണമെന്ന് ആഗ്രഹമുണ്ടാകുകയും അതിനുള്ള ശ്രമത്തില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
ട്രെന്‍ഡ്സിന്റെ ബാനറില്‍ മൃദ്യുല് എസ് നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അര്‍ജ്ജന്‍ രവി നിര്‍വ്വഹിക്കുന്നു. ഉണ്ണി ആര് എഴുതിയ കഥക്ക് ഷബ്ന മുഹമ്മദ് തിരക്കഥയൊരുക്കുന്നു. ഗാനരചന- പിഎസ് റഫീഖ്, സംഗീതം- ഔസ്സേപ്പച്ചന്‍, എഡിറ്റിംങ്- സുരേഷ്.