Editor - MM Kamath
കൊച്ചി:
എസ്.ജി.എസ്. സിനിമാസിന്റെ ബാനറില്‍ ഷിബു ജി. സുശീലന് നിര്‍മ്മിച്ച 'വരവ്' എന്ന ഷോര്‍ട്ട് ഫിക്ഷന്‍ ചിത്രം, ചലച്ചിത്ര പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി ആരംഭിച്ച യൂട്യൂബ് ചാനലായ 'സ്റ്റാര്‍ ഡെയ്സ്' യൂട്യൂബ് ചാനലില്‍ റിലീസായി.
ആമി രാജീവിനെ പ്രധാന കഥാപാത്രമാക്കി കോളേജ് വിദ്യാര്‍ത്ഥിയായ വിഷ്ണു ഭവാനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഷിജിന, സന്തോഷ്, രവി, നിമ്മല എന്നിവരും അഭിനയിക്കുന്നു.
ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിലാഷ് കരുണാകരന്, പ്രശാന്ത് ഭവാനി എന്നിവര്‍ നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- നിതിന്‍ രാജ് ആരോള്‍, സംഗീതം- വസീംമുരളി, ക്രിയേറ്റിവ് ഡയറക്ഷന്‍- സായി ശ്യാം, തിരക്കഥ- വിഷ്ണു ദാസ്, കെ.വി., സൗണ്ട് ഡിസൈന്‍- ഷൈജു എം., അരുണ്‍ പി.എ., കല- സൗരബ് കൃഷ്ണന്, അസോസിയേറ്റ് ഡയറക്ഷന്‍- രാഹുല്‍ ടോം, പോസ്റ്റര്‍ ഡിസൈന്‍- വിഷ്ണു രാമചന്ദ്രന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഫ്രാന്‍സിസ് ജെ. കൊറോത്ത്, വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്.
'ബുദ്ധിമുട്ട് അനുഭവിക്കുന്ന സിനിമ തൊഴിലാളികളുടെ സഹായത്തിനു കൂടിയാണ് ഞാന്‍ ഈ ചാനല്‍ തുടങ്ങുന്നത്. ഈ ചാനലില്‍ നിന്ന് വരുമാനം കിട്ടുന്നത് മുതല്‍ സഹായം അവരില്‍ എത്തി ചേരും.
ഈ ചാനലില്‍ ഷോര്‍ട്ട് ഫിലിമുകള്‍, ആല്‍ബം, വെബ് സീരിയസ് തുടങ്ങിയവ നിര്‍മ്മിച്ചു കൊണ്ട് മുന്നോട്ട് പോകുവാണ് പ്ലാന്‍.
ഈ യൂട്യൂബ് ചാനലില്‍ നിന്ന് വരുമാനം കിട്ടി തുടങ്ങുന്നതു മുതല്‍ അതിന്റെ ഒരു വിഹിതം പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും അത് പോലെ നമ്മുടെ പാവപ്പെട്ട സിനിമാ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കും കൂടി സഹായിക്കണം എന്നാണ് എന്റെ ആഗ്രഹം.
താഴെ തട്ടിലുള്ള സിനിമ തൊഴിലാളികളെ കഷ്ടതകളില്‍ സഹായമായി ഒരു സിനിമ നിര്‍മ്മിക്കണം എന്ന് ആഗ്രഹം ഉണ്ട്.
ആ സിനിമയുടെ ഒരു ആശയം ഞാന്‍ കുറച്ചു നാള് മുന്‍പ് പറഞ്ഞിരുന്നു.
ആരുടെയും കാലുപിടിക്കാതെ അതിന്റ ഒക്കെ ഒരു തുടക്കമായി ഈ യുട്യൂബ് ചാനലിനെ കാണാവുന്നതാണ്.
എനിക്ക് എല്ലാം തന്നത് സിനിമയാണ്. അപ്പോള്‍ തിരിച്ച് അങ്ങോട്ടും ചെയ്യണമല്ലോ. അല്ലാതെ നമ്മള് ഇതൊക്കെ എവിടെ കൊണ്ട് പോകാന്‍. ഒന്നും കൊണ്ട് വന്നിട്ടില്ല. അപ്പോള്‍ പോകുമ്പോള്‍ അങ്ങനെ തന്നെയല്ലേ.' നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി. സുശീലന് പറഞ്ഞു.
Online PR - CinemaNewsAgency.Com