സി എന്‍ എ-
കൊച്ചി:
'വര്‍ത്തമാനം' എന്ന സിനിമയെക്കുറിച്ച് സെന്‍സര്‍ബോര്‍ഡ് അംഗം നടത്തിയ പരാമര്‍ശം എന്നെ അത്ഭുതപ്പെടുത്തിയെന്നു തിരക്കഥാകൃത്തും നിര്‍മാതാവുമായ ആര്യാടന് ഷൗക്കത്ത്.
കലാസൃഷ്ടി എന്താണെന്നും അതിനു പിന്നിലെ പരിശ്രമങ്ങളെ കുറിച്ചും വിലയിരുത്താന്‍ സെന്‍സര്‍ ബോര്‍ഡ് അംഗത്തിന് കഴിയണം.
ജെഎന്‍യുവിലെ മുസ്ലിം ദളിത് പീഡനമാണ് സിനിമയിലെ വിഷയമെന്നും ആര്യാടന് ഷൗക്കത്താണ് സിനിമയുടെ തിരക്കഥാകൃത്തെന്നും അതുകൊണ്ട് രാജ്യ വിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു. ഞാന്‍ മുമ്പ് ചെയ്ത സിനിമയെക്കുറിച്ച് മനസ്സിലാക്കാനോ സിനിമയുടെ കലാ മൂല്യത്തെക്കുറിച്ച് പഠിക്കാനോ അദ്ദേഹം തയ്യാറല്ല. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ മലയാളികള്‍ എങ്ങനെ സിനിമയെടുക്കും. 'വര്‍ത്തമാനം' എന്ന സിനിമ ഉയര്‍ത്തിപ്പിടിക്കുന്നത് സോദ്ദേശപരമായ വലിയൊരു സന്ദേശമാണ്.
മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന യാതൊന്നും സിനിമയിലില്ല.
അതുകൊണ്ടുതന്നെ നിയമനടപടികളുമായി മുന്നോട്ടു പോകും.
തരംതാഴ്ന്ന നിലയിലുള്ള സമീപനമാണ് സെന്‍സര്‍ബോര്‍ഡ് അംഗത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇതിനെതിരെ സിനിമ പ്രവര്‍ത്തകര്‍ പ്രതികരിക്കണമെന്നും ആര്യാടന് ഷൗക്കത്ത് പറയുന്നു.