CNA
തിരു:
എം. ആര് ഗോപകുമാര്‍, കൈലാഷ്, അഞ്ജലികൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എഡിറ്ററായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്ന ചാള്‍സ് എം. സംവിധാനം ചെയ്യുന്ന 'വാസം' എന്ന് ചിത്രത്തന്റെ ഓഡിയോ പ്രകാശനം, തിരുവന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് മുന്‍ മന്ത്രിയും എം എല്‍ എ യുമായ കടകംപള്ളി സുരേന്ദ്രന് പ്രകാശനം ചെയ്തു.
ഡോക്ടര്‍ ഡിറ്റോ, മുന്‍ഷി രഞ്ജിത്ത്, സജി വെഞ്ഞാറമൂട്, അഞ്ജലി കൃഷ്ണ, മഞ്ജു പത്രോസ്, ശ്രീലത നമ്പൂതിരി, ആശാനായര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളിലെത്തുന്നു.
തിരക്കഥ സംഭാഷണം മനോജ് ഐ ജി എഴുതുന്നു. വിനു ശ്രീലകത്തിന്റെ ഗാനങ്ങള്‍ക്ക് വിശ്വജിത്ത് ഈണം പകരുന്നു. റോണി സായി ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.
ചീഫ് എഡിറ്റ്- ചാള്‍സ് എം, കലാസംവിധാനം- സംഗീത് ചിക്കു, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാജേഷ് നെയ്യാറ്റിന്‍കര, മേക്കപ്പ്- അനില്‍ നേമം, സംഘട്ടനം- അഷറഫ് ഗുരുക്കള്‍, വസ്ത്രാലങ്കാരം- പഴനി, അനന്തന്‍കര കൃഷ്ണന് കുട്ടി, കോറിയോഗ്രഫി- അയ്യപ്പദാസ്, യൂണിറ്റ്- ചിത്രാഞ്ജലി, അസോസിയേറ്റ്സ്- അശോകന്, മധു പി.നായര്‍, പ്രൊഡക്ഷന്‍ മാനേജര്‍- വിനോദ് ആനാവൂര്‍, ഇഫക്ട്സ്- എസ്.പി ശേഖര്‍, സ്റ്റില്‍സ്- ഭരത് ചന്ദ്രന്, സഹനിര്‍മാണം- സി. തുളസി.
തമിഴ്നാട്ടിലെ കുലശേഖരത്തും തിരുവനന്തപുരത്തുമായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയ 'വാസം' ഉടന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com