CNA
തിരു:
ഒത്തൊരുമയോടെയുള്ള ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് ശുചിത്വമിഷന്റെ 'വീടും സ്ഥലവും വില്‍പ്പനക്ക്' എന്ന ഹൃസ്വ ചിത്രത്തിന്റെ സി.ഡി. പ്രകാശനം ചെയ്തു.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളോടൊപ്പം കൈകോര്‍ത്താല്‍ നാട് എങ്ങനെ ശുചിത്വ പൂര്‍ണമാകും എന്ന പ്രമേയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
ശുചിത്വ മാലിന്യ സംസ്കരണത്തിന് നടപ്പിലാക്കേണ്ട വിവിധ പദ്ധതികളും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ചിത്രത്തിന്റെ സി.ഡി. തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ പ്രകാശനം ചെയ്തു.
കുടുംബങ്ങള്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, ഹരിത കര്‍മ്മ സേന എന്നിവരുടെ പങ്കും ചിത്രം വിശദീകരിക്കുന്നു. നിര്യാതനായ സിനിമ സീരിയല്‍ അഭിനേതാവ് മാടമ്പ് കുഞ്ഞുകുട്ടന് അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് 'വീടും സ്ഥലവും വില്‍പ്പനക്ക്'.
ഡോ. ഉണ്ണികൃഷ്ണന് തെക്കേപ്പാട്ട് കഥയും തിരക്കഥയും സംഭാഷണവും ഗാനവും രചിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിത്രകാരനായ ബാബു വാകയാണ്.
പ്രദീപ് നാരായണന് സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ഉത്തമന് കുന്നംകുളമാണ്.
സജീഷ് നമ്പൂതിരിയാണ് ചിത്ര സംയോജനം. ശബ്ദലേഖനം റിച്ചാര്‍ഡ് അന്തിക്കാടും പശ്ചാത്തല സംഗീതം ഗോകുല്‍ മണ്ണുത്തിയും നിര്‍വ്വഹിച്ചു.
ജ്യോതിദാസ് ഗുരുവായൂര്‍ ഗാന സംഗീതവും ഗാനാലാപനവും, ഉദയന്‍ കാണിപ്പയ്യൂര്‍ ഓര്‍ക്കസ്ട്രേഷനും നിര്‍വ്വഹിച്ചിരിക്കുന്നു.
കറുകുറ്റി പഞ്ചായത്ത് എ.പി. കുര്യന് സ്മാരക ഹാളില്‍ നടന്ന പ്രകാശന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Online PR - CinemaNewsAgency.Com