CNA
കൊച്ചി:
സാഗര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'വീകം' എന്ന ചിത്രം ഡിസംബര്‍ 9ന് പ്രദര്‍ശനത്തിനെത്തുന്നു.
ഏബ്രഹാം മാത്യു അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു സമ്പൂര്‍ണ്ണ പോലീസ് കഥയാണ് പറയുന്നത്.
അബാം മൂവീസിന്റെ ബാനറില്‍ ഷീലു ഏബ്രഹാമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മെഡിക്കല്‍ കാമ്പസിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു ക്രൈം ഇന്‍സ്റ്റിഗേറ്റീവ് ത്രില്ലര്‍ കൂടിയാണ് ഈ ചിത്രം.
ധ്യാന്‍ ശ്രീനിവാസന് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഡെയിന്‍ ഡേവിഡ്, അജു വര്‍ഗീസ്, ഡയാനാ ഹമീദ്, ഷീലു ഏബ്രഹാം, ജഗദീഷ്, ദിനേശ് പ്രദാകര്‍, ജി.സുരേഷ് കുമാര്‍, മുത്തുമണി, സുന്ദര പാണ്ഡ്യന്, ഡോ.സുനീര്‍, സൂര്യ, ബേബി ശ്ര്യാ എന്നിവരും പ്രധാന താരങ്ങളാണ്.
പശ്ചാത്തല സംഗീതം- വില്യം ഫ്രാന്‍സിസ്.
ധനേഷ് രവിന്ദ്രന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
എഡിറ്റിംഗ്- ഹരീഷ്, കലാ സംവിധാനം- പ്രദീപ് എം വി., മേക്കപ്പ്- അമല്‍, ക്രോസ്റ്റ്യൂം ഡിസൈന്‍- അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സനു സജീവന്, അസ്സോസ്സിയേറ്റ ഡയറക്ടേര്‍സ്- സംഗീത് ജോയ്, ബഷീര്‍ ഹുസൈന്, മുകേഷ് മുരളി, ഫിനാന്‍സ് കണ്ട്രോളര്- അമീര്‍ കൊച്ചിന്,
പ്രൊഡക്ഷന്‍ മാനേജര്‍- സുനീഷ് വൈക്കം, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- ബിജു അഗസ്റ്റിന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിത്ത് പിരപ്പന്‍ കോട്.
- വാഴൂര്‍ ജോസ്.
ഫോട്ടോ- സന്തോഷ് പട്ടാമ്പി.
Online PR - CinemaNewsAgency.Com