ഇന്റര്‍നാഷണല്‍ ഡെസ്ക്
ഖത്തര്‍:
ഗോപി കുറ്റിക്കോല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വെള്ളപൂമ്പാറ്റകളുടെ ഓഡിയോ സി.ഡി. ഖത്തറില്‍ വെച്ച് നടന്ന ചടങ്ങില്‍ റിലീസ് ചെയ്തു.
പ്രവാസികളായ ആറ് വനിതകള്‍ ചേര്‍ന്നാണ് 'വെള്ളപൂമ്പാറ്റകള്' എന്ന സിനിമ നിര്‍മ്മിക്കുന്നത്.
റേഡിയോ മലയാളം 98.6 FM സി.ഇ.ഒ, അന്‍വര്‍ ഹുസൈന്, ചിത്രത്തിന്റെ ഓഡിയോ സി.ഡി. നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയാണ് റിലീസ് ചെയ്തത്. റേഡിയോ ജോക്കി ജിബിന്‍ ആയിരുന്നു ചടങ്ങിലെ അവതാരകന്.
റോസ് പെറ്റല്‍സിന്റെ ബാനറില്‍ മിനി ജോണി, വിചിത്ര ബൈജു, സെലിന് സിബി, സുചിത്ര നാരായണന്, സുജിന സുബിന്, ദിവ്യ മാര്ട്ടിന് എന്നിവരാണ് 'വെള്ളപൂമ്പാറ്റകളുടെ നിര്‍മ്മാതാക്കള്‍.
ഒരു പക്ഷെ പ്രവാസലോകത്തെ വനിതകള്‍ ഒത്തുചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ മലയാള സിനിമയായിരിക്കുമിത്.
സന്തോഷ് കീഴാറ്റൂര്‍, പ്രവീണ, ഷാനവാസ് തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖര്‍ അഭിനയിക്കുന്നു.
നവംബര്‍ ആദ്യവാരം 'വെള്ളപൂമ്പാറ്റകളുടെ ചിത്രീകരണം ആരംഭിക്കും.
സംഗീത സംവിധാനം- മിഥുന് ജയരാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഫാത്തിമ ഷഫീര്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.