സി എന്‍ എ-
കൊച്ചി:
ജയസൂര്യ നായകനായി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത 'വെള്ള'ത്തിന്റെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്തു പ്രചരിപ്പിച്ച കേസ് ക്രൈംബ്രാഞ്ചിന് നല്ക്കി.
ഇനി കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സിനിമയുടെ വ്യാജ പതിപ്പ് ടെലഗ്രാമിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതില്‍ നിര്‍മാതാവ് രഞ്ജിത് മണബ്രക്കാട്ട് നല്കിയ പരാതിയിലാണ് ഈ നടപടി.
'വെള്ളം' മികച്ച അഭിപ്രയത്തോടെ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് വ്യാജപതിപ്പ് യു ട്യൂബ്, ടെലിഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെ പുറത്തെത്തിയത്. അനധികൃതമായി ചിത്രം ചോര്‍ത്തി പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
കൂടതെ ഫെബ്രുവരി 6ന് കൊച്ചി കലൂരുള്ള ഒരു സ്ഥാപനത്തില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു പ്രദര്‍ശിപ്പിച്ചതായി കണ്ടെത്തുകയും ഈ വീഡിയോ സഹിതം എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നിര്‍മ്മാതാക്കള്‍ പരാതി നല്‍കുകയായിരുന്നു. ഫ്രണ്ട്ലി പ്രോഡക്ഷന്‍സിന്റ ബാനറില്‍ ജോസ്ക്കുട്ടി മഠത്തില്‍, രഞ്ജിത് മണബ്രക്കാട്ട്, യദു കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് 'വെള്ളം' നിര്‍മ്മിച്ചത്.