സി എന്‍ എ-
കൊച്ചി:
'ക്യാപ്റ്റന്‍' എന്ന സിനിമക്ക് ശേഷം പ്രജേഷ് സെന്‍ ജയസൂര്യ കുട്ടികെട്ടില്‍ ഒരുങ്ങിയ 'വെള്ളം'എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി.
ജനുവരി 22ന് ആണ് 'വെള്ളം' തീയ്യേറ്ററുകളില്‍ എത്തുക. ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമാണിത്.
സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാര്‍ത്ഥ ജീവിതമാണ് 'വെള്ളം'എന്ന സിനിമ.
സംയുക്താ മേനോന്, സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്കര്‍, അധീഷ് ദാമോദര്‍, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ബേബി ശ്രീലക്ഷ്മി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
നിധീഷ് നടേരിയുടെയും ബി.കെ. ഹരിനാരായണന്റെയും വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്.