CNA
കൊച്ചി:
മഞ്ജുവാര്യര്‍, സൗബിന് ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന 'വെള്ളരിപട്ടണം'
മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്നു.
സലിംകുമാര്‍, സുരേഷ്കൃഷ്ണ, കൃഷ്ണശങ്കര, ശബരീഷ് വര്‍മ്മ, അഭിരാമി ഭാര്ഗവന്, കോട്ടയം രമേശ്, മാല പാര്‍വ്വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിപട്ടണം' എന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ, സംവിധായകന് മഹേഷ് വെട്ടിയാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.
ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബപശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ സിനിമയാണ് 'വെള്ളരി പട്ടണം'.
മഞ്ജുവാര്യര്‍ കെ.പി. സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ.പി. സുരേഷായി സൗബിന് ഷാഹിര്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം- അലക്സ് ജെ. പുളിക്കല്‍, എഡിറ്റിങ്- അപ്പു എന്‍. ഭട്ടതിരി.
മധുവാസുദേവന്, വിനായക് ശശികുമാര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് സച്ചിന് ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു.
കലാസംവിധാനം- ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബെന്നി കട്ടപ്പന, അസോസിയേറ്റ് ഡയറക്ടര്‍- ശ്രീജിത് ബി.നായര്‍, കെ.ജി. രാജേഷ് കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്.
അവധിക്കാലം കുടുംബസമേതം ചിരിച്ചുരസിക്കാന്‍ 'വെള്ളരിപട്ടണ'ത്തിലേക്ക് മാര്‍ച്ച് 24 മുതല്‍ പോകാം. പി ആര് ഒ- എ.എസ്. ദിനേശ്.
Online PR - CinemaNewsAgency.Com