എഎസ് ദിനേശ്-
കൊച്ചി: :
ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര് കലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന 'വേലുക്കാക്ക' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് രാവിലെ പാലക്കാട് ആരംഭിച്ചു. പി ജെവി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വ്വഹിക്കുന്നു. സത്യന് എംഎ തിരക്കഥ സംഭാഷണമെഴുതുന്നു. മുരളി ദേവ് ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യുനുസ്യോ സംഗീതം പകരുന്നു. എഡിറ്റര്‍ ഐജു എംഎ.
പ്രൊഡ്കഷന് കണ്ട്രോളര് ചെന്താമരാക്ഷന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രകാശ് തിരുവല്ല, കല സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ് അഭിലാഷ്, വസ്താലങ്കാരം ഉണ്ണി കൊട്ടേക്കാട്ട്, സ്ക്രിപ്റ്റ് സപ്പോര്‍ട്ട് ദിലീപ് കുറ്റിച്ചിറ, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, വാര്‍ത്ത പ്രചരണം എഎസ് ദിനേശ്.