പി.ആര്. സുമേരന്‍
കൊച്ചി:
അസുരമായ ഈ കൊറോണക്കാലം ഷോര്‍ട്ട് ഫിലിംമുകളുടെ ഒരു പെരുമഴക്കാലമായിരുന്നു.
സമുഹത്തിന് വെളിച്ചം വിതറി പലതും ശ്രദ്ധിക്കപ്പെട്ടും ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ പോലും മനോഹരങ്ങളായ ചെറു ചിത്രങ്ങള്‍ ഒരുക്കി. വളരെ മൂല്ല്യവത്തയ ആ ഹൃസ്വചിത്രങ്ങള്‍ കാലത്തെ അതീജിവിക്കും.
പുതിയ കാലത്തിന്റെ സന്ദേശം പകരുന്ന ചിത്രമാണ് പ്രശ്സ്ത നാടകചലച്ചിത്ര തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തെ കേന്ദ്ര കഥാപാത്രമാക്കി പ്രമുഖ ചലച്ചിത്ര പ്രവര്ത്തകന് രാജേഷ് കെ. രാമന് കഥയെഴുതി സംവിധാനം ചെയ്ത 'വേനല്‍' എന്ന ഷോര്‍ട്ട് ഫിലിം. വേറിട്ട പ്രമേയവും, അവതരണത്തിലെ പുതുമയും കൊണ്ട് 'വേനല്‍' എറെ ശ്രദേയമാണ്.
ജീവിതത്തിന്റെ നിസ്സാരതയും, ശൂന്യതയുമാണ് ചിത്ര പറയുന്നത്. എന്നാല്‍ ഇന്നും മാനവ സ്നേഹത്തിന്റെ വറ്റാത്ത ഉറവയാണ് 'വേനല്‍' വിളിച്ച് പറയുന്നത്. എല്ലാ മനുഷ്യരും എകാകികളാണ്, മുന്നിലെ ജീവിതം നിറയെ പ്രതിസന്ധികളും, പലതും നമ്മുക്ക് അതിജീവിക്കാന്‍ കടമ്പകള്‍ ഏറെയുള്ളത്.
പക്ഷേ തളര്‍ന്നിട്ട് കാര്യമില്ല.... മുന്നിലെ പ്രതിസന്ധികള്‍ എന്ത് തന്നെയായാലും മറികടക്കണം, അതിജീവിക്കണം.
'വേനല്‍' പറയുന്നതും അത് തന്നെയാണ്. ജീവിതത്തിലെ പ്രത്യാശകളാണ് എറെ വലുത്. നിരാശയരുത്. പ്രാര്‍ത്ഥനയോടെ മുന്നോട്ട് കുതിക്കുക. 'വേനല്‍' നല്കുന്ന സന്ദേശം അതാണ്. പേര് സൂചിപ്പിക്കുന്നത് പോലെ 'വേനല്‍' ജീവിതത്തിന്റെ തീഷ്ണമായ ഉഷ്ണത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു സാധരണ കുടുംബത്തില്‍ ഉണ്ടാകുന്ന ദുരന്തത്തെ സിമ്പോളിക്കായിട്ടാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്. ദുരന്തത്തിന് സാക്ഷ്യയായി ഓടികൂടുന്ന ചിലയാളുകളെയും ചേര്‍ത്ത് ചുരുക്കം കഥാപാത്രങ്ങള്‍ മാത്രമാണ് ഉള്ളത്.
അവതരണത്തിലെ പുതുമയാല്‍ സാധരണ പ്രേക്ഷകന് ആദ്യകാഴ്ചയിലൂടെ തന്നെ 'വേനല്‍' ദഹിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ വീണ്ടു കണാന്‍ പേരിപ്പിക്കയാണ് ഈ ചിത്രം.
ഒരു കൊച്ച് സംഭവത്തിലൂടെ മനുഷ്യ സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും നന്മകളിലേക്കാണ് 'വേനല്‍' പ്രകാശം പരത്തുന്നത്. നഷ്ടപ്പെടുത്തിയാല്‍ നമ്മുക്ക് ഒന്നും തിരിച്ചെടുക്കാനാവില്ല. നമ്മുക്ക് ചുറ്റു നമ്മെ സഹായിക്കാന്‍ എറെയാളുകള് ഉണ്ട്. അവരെ തിരിച്ചറിയണം ചിത്രത്തിലെ കഥാപാത്രം പറയുന്ന സന്ദേശം ഇത് തന്നെയാണ്.
കൊറോണയുടെ ഭയാനകമായ നിസഹായത വേനല്‍ ശക്തമയി തന്നെ പറയുന്നതും എറെ ശ്രദ്ധേയമാണ്.
കൊറോണയുടെ ദുരന്തമുഖമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും പറയാവുന്നതാണ്. അങ്ങനെ എല്ലാ തരത്തിലും പോസിറ്റീവ് സന്ദേശം നല്കുന്ന 'വേനല്‍' കാണേണ്ട ചിത്രമാണ്. നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നവരാണ് എങ്കില്‍ തീര്‍ച്ചയായും 'വേനല്‍' കാണണം പറ്റിയാല്‍ കുടംബ സമേതം.
Online PR & Media Partner - CNA.