സി എന്‍ എ-
കൊച്ചി:
ഷെയ്ന് നിഗം നായകനായി എത്തുന്ന 'വെയില്' എന്ന സിനിമയുടെ സെന്‍സറിങ്ങ് കഴിഞ്ഞു. 'U' സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. 'വെയിലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വാര്‍ത്ത പുറത്തു വിട്ടത്.
'പ്രിയ സുഹൃത്തുക്കള്‍, കുടുംബങ്ങള്‍, ആരാധകര്‍, ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികളും, ഞങ്ങളുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'വെയില്' എന്ന ചിത്രത്തിന് ഇന്ന് ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.
ഈ കഠിനമായ പകര്‍ച്ചവ്യാധി കാലഘട്ടത്തില്‍ കഠിനാധ്വാനം ചെയ്ത സമര്‍പ്പിത പരിശ്രമമായിരുന്നു ഇത്, ഈ യാത്രയില്‍ ഞങ്ങളെ തുടര്‍ച്ചയായി പിന്തുണച്ചതിന് ഞങ്ങളുടെ മുഴുവന്‍ അഭിനേതാക്കള്‍ക്കും ക്രൂ അംഗങ്ങള്‍ക്കും പ്രിയപ്പെട്ട ആരാധകര്‍ക്കും നന്ദി അറിയിക്കുന്നു.
വെയില് എത്രയും വേഗം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആശംസകള്‍, ഗുഡ്വില് ടീം.' എന്നാണ് എഫ്ബിയില്‍ കുറിച്ചത്.
ഏറെ വിവാദങ്ങള്‍ക്കു ശേഷമാണ് 'വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. ഷെയ്ന് നിഗത്തിന്റെ കരിയറിലെ വഴിത്തിരിവാകുന്ന കഥാപാത്രമായിരിക്കും വെയിലിലേതെന്നാണ് പ്രതീക്ഷ. ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്.
അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ മികച്ച അഭിപ്രായം നേടിയിരുന്നു. ഷെയ്ന് നിഗത്തിന്റെ അഭിനയപ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. മുന്‍പ് അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായിരുന്നു ശരത്. ഛായാഗ്രഹണം-ഷാസ് മുഹമ്മദ്, എഡിറ്റിങ്- പ്രവീണ്‍ പ്രഭാകര്‍, ശബ്ദ മിശ്രണം- രംഗനാഥ് രവി.