സി എന്‍ എ-
ചെന്നൈ:
ലോകം ഉറ്റുനോക്കുന്ന 'മാസ്റ്റര്‍' എന്ന ചിത്രത്തിന് ശേഷം വിജയ് അഭിനയിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം നെല്‍സണ്‍ ദിലീപ് കുമാറാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നായികയായി പ്രശസ്ത ബോളിവുഡ് നടി ദീപിക പദുക്കോണും വില്ലനായി ജോണ്‍ എബ്രഹാം എത്തുമെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.