സി എന്‍ എ-
മുംബൈ:
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന് ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിലേക്ക് വിക്രാന്ത് മസേയ്ക്ക് ഒപ്പം വിജയ് സേതുപതിയും.
വിക്രാന്ത് മസേയാണ് ഈ വാര്‍ത്ത തന്റെ ട്വിറ്ററില്‍ കുറിച്ചത്.
ലോകേഷ് കനകരാജിന്റെ 'മാനനഗരം' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലാണ് വിജയ് സേതുപതി ബോളിവുഡില്‍ അരങ്ങേറ്റംക്കുറിക്കുന്നത്. 12 വര്‍ഷത്തിന് ശേഷം സന്തോഷ് ശിവന് ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
2008ല്‍ റിലീസ് ചെയ്ത 'തഹാന്' ആണ് സന്തോഷ് ശിവന് അവസാനം സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ആയി എത്തിയ മാനനഗരത്തില് നടന് സുദീപ് കിഷന് അവതരിപ്പിച്ച കഥാപാത്രത്തെ വിക്രാന്ത് മസേയാണ് ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്.
സഞ്ജയ് മിശ്ര, രണ്‍വീര്‍ ഷോറെ, ടാനിയ മണിക്ടാല, സച്ചിന് ഖഡേക്കര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ പേര് ജനുവരി ഒന്നിന് വൈകിട്ട് മൂന്ന് മണിക്ക് പുറത്തുവിടുക.