സി എന്‍ എ-
ചെന്നൈ:
തമിഴ് നടന് മക്കള്‍ സെല്‍വം വിജയ് സേതുപതിയുടെ ജന്മദിനമാണ് ഇന്ന്.
ജന്മദിന ആഘോഷത്തോട് അനുബന്ധിച്ചുണ്ടായ വീഴ്ചയുടെ പേരില്‍ ആരാധകരോട് മാപ്പ് പറയുകയാണ് അദ്ദേഹം.
സംവിധായകന് പൊന്‍ റാമിനൊപ്പം പുതിയ സിനിമയുടെ സെറ്റില്‍ വച്ചാണ് വിജയസേതുപതി ജന്മദിനം ആഘോഷിച്ചത്. തമിഴ്നാട്ടില്‍ കത്താള്‍ എന്ന് വിളിക്കപ്പെടുന്ന വാള് ഉപയോഗിച്ചാണ് പിറന്നാള്‍ കേക്ക് മുറിച്ചത്. വാളുപയോഗിച്ച് കേക്ക് മുറിക്കുന്ന പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ വിവാദങ്ങളും ഉയര്‍ന്നു. ഈയൊരു സാഹചര്യത്തിലാണ് വിജയ് സേതുപതി ക്ഷമാപണം നടത്തിയത്.
താനൊരു തെറ്റായ മാതൃകയാണ് കാണിച്ചതെന്നും ഭാവിയില്‍ ശ്രദ്ധാലുവായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
വാള് ഉപയോഗിച്ച് കേക്ക് മുറിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നുവെങ്കിലും പിന്നീട് അവ നീക്കം ചെയ്തു.
നേരത്തെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വാളുപയോഗിച്ച് കേക്ക് മുറിച്ച ഗുണ്ടാ സംഘത്തെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിജയ് സേതുപതി ചെയ്തത് കുറ്റകരമാണെന്ന് ചൂണ്ടിക്കാണിച്ചു നിരവധി നിരവധിപേര്‍, അദ്ദേഹത്തെയും അറസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ച് രംഗത്തെത്തിയിട്ടുണ്ട്.