സി എന്‍ എ-
ചെന്നൈ:
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ആന്റോ ജോസഫ് ഫിലിം കമ്പനിക്കുവേണ്ടി ഇന്ദു വി എസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന '19(1)(a)'എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് സിനിമയുടെ മക്കള്‍ സെല്വന് വിജയ് സേതുപതി ആണ്. നിത്യാ മേനോന്, ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റ് ശ്രദ്ധേയരായ അഭിനേതാക്കള്‍. നവംബര്‍ നാലിന് സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ലൊക്കേഷന്‍ ഉണ്ടായിരുന്ന വിജയ്സേതുപതി പന്ത്രണ്ടാം തീയതി ഷൂട്ടിംഗ് തീര്‍ത്തു ചെന്നൈയിലേക്ക് മടങ്ങി, പതിമൂന്നാം തീയതി ഒരു തമിഴ് പടത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു. ലോക്ഡൗണിന് മുമ്പ് വിജയ് സേതുപതി അഭിനയിച്ച ഒരു സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണത്തിന്റെ അവസാന ദിവസം ആയിരുന്നു. മലയാളപടത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി കേരത്തില്‍നിന്ന് ചെന്നൈയിലെത്തി തമിഴിന്റെ ഒരേ ഒരു ദിവസത്തെ വര്‍ക്കേ ഉണ്ടായിരുന്നുള്ളൂ. ഷൂട്ടിംഗ് പാക്ക് അപ്പ് ആയി. സിനിമ പൂര്‍ത്തിയായതിന്റെ സന്തോഷത്തില്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്നീഷ്യന്‍സിനുമായി നിര്‍മ്മാതാക്കള്‍ ഒരുക്കിയ വിരുന്നില്‍ ഒരു മേശ വലിപ്പമുള്ള കേക്ക് മുറിച്ചു സന്തോഷം പങ്കുവെച്ചു. വിജയ് സേതുപതിയുടെ ആത്മാര്‍ത്ഥമായ ശ്രമം കൊണ്ട് മാത്രമാണ് കൃത്യസമയത്ത് സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.