ന്യൂസ് ഡെസ്ക്-
ആലപ്പുഴ:
ഗായകന് വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന വാഹനം അപടകത്തില്‍പ്പെട്ടു. ആര്‍ക്കും പരുക്കില്ല. ഇന്നലെ രാത്രി 11.30 ആലപ്പുഴ ദേശീയ പാതയില്‍ തുറവൂര്‍ ജംക്ഷനിലായിരുന്നു അപകടം സംഭവിച്ചത്. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി കാറില്‍ പോകുന്നതിനിടെ മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. വിജയ് യേശുദാസ് ആണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ രണ്ട് കാറുകളുടേയും മുന്‍ഭാഗം തകര്‍ന്നു. കുത്തിയതോട് പോലീസ് എത്തി വാഹനങ്ങള്‍ റോഡരികിലേക്ക് മാറ്റി.