സി എന്‍ എ-
മൂന്നാര്‍:
നടന് വിജയരാഘവനും കുടുംബവും മൂന്നാറില്‍ എത്തി. ലോക് ഡൗണ്‍ കാലത്ത് മാസങ്ങളോളം വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഇരുന്ന വിജയരാഘവന് ഭാര്യയും മക്കളും മരുമക്കളും പേരക്കുട്ടികളും ഒന്നിച്ചാണ് ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറില്‍ എത്തിയത്. യാത്രയുടെ മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചാല്‍ വിജയരാഘവന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചായിരുന്നു കുടുംബം ഒന്നിച്ചുള്ള യാത്ര.