സി എന്‍ എ-
കോഴിക്കോട്:
നടന് വിജിലേഷ് വിവാഹിതനായി. ഫേസ്ബുക്കിലൂടെ കണ്ടെത്തിയ കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു.
കോവിഡ് മാര്‍ഗനിര്‍ദേശം പാലിച്ച് ലളിതമായ ചടങ്ങുകളോടെ വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. മാസങ്ങള്‍ക്ക് മുന്‍പ് വിവാഹ നിശ്ചയം നടന്നു. സേവ് ദി ഡേറ്റ് ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് വിജിലേഷ്.
കോവിഡ് വ്യാപനത്തിന് തൊട്ടുമുമ്പ് ഫെബ്രുവരിയില്‍ തനിക്കൊരു വധുവിനെ വേണമെന്ന് പറഞ്ഞ് വിജിലേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായിരുന്നു. വൈകാതെ തന്റെ വധുവിനെ കണ്ടുപിടിച്ചെന്ന് അറിയിച്ച് വിജിലേഷ് തന്നെ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.
മഹേഷിന്റെ പ്രതികാരത്തിനു ശേഷം വിജിലേഷ് 'ഗപ്പി', 'അലമാര','വരത്തന്', 'ചിപ്പി', 'വിമാനം' തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. അമല്‍ നീരദ് സംവിധാനം ചെയ്ത 'വരത്തന്' എന്ന ചിത്രത്തിലെ വേഷം വിജിലേഷിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി മാറിയിരുന്നു.