സി എന്‍ എ-
ചെന്നൈ:
മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' എന്ന ചിത്രത്തില്‍ കമല്ഹാസന് നായകനാക്കുന്നു. കമലഹാസന് അഭിനയിക്കുന്ന 232 മത്തെ ചിത്രമാണ് 'വിക്രം'. പ്രഭുദേവ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം കമല്‍ഹാസനും പ്രഭുദേവയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വിക്രത്തിനുണ്ട്.
1998ല്‍ പുറത്തിറങ്ങിയ 'കാതലാ കാതലാ'യിലാണ് കമലഹാസനും പ്രഭുദേവയും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
വിക്രംലോകേഷ് കനകരാജ് ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് 'വിക്രം'.
ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാകും. 'വിക്രം' ടൈറ്റില്‍ ടീസര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.
രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്ഹാസന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുധ് രവിചന്ദര്‍ ആണ്.
2021 പകുതിയോടെ ചിത്രം റിലീസ് ചെയ്യും.