Editor: MM Kamath
കൊച്ചി:
വിധു വിന്‍സെന്റിന്റെ 'വൈറല്‍ സെബി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
'വൈറല്‍ സെബി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ ഫഹദ് ഫാസിലും മഞ്ജു വാര്യരും ചേര്‍ന്നാണ് പുറത്തിറക്കിയത്.
'മാന്‍ഹോള്‍', 'സ്റ്റാന്‍ഡ് അപ്പ്' എന്നീ സിനിമകള്‍ക്ക് ശേഷം വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന 'വൈറല്‍ സെബി' എന്ന ചിത്രമാണ് നിര്‍മ്മിക്കുന്നത്.
ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്ട്രോളറായും പ്രൊജക്ട് ഡിസൈനറായും പ്രവര്‍ത്തിച്ച ബാദുഷയാണ് നിര്മ്മാതാവാകന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ബാദുഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സജിത മഠത്തില്‍, ആനന്ദ് ഹരിദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. എല്‍ദോ ശെല്‍വരാജ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഓടികൊണ്ടിരിക്കുന്ന വാഹനത്തിനുള്ളിലെ കണ്ണാടിയിലേക്ക് നോക്കിയിരിക്കുന്ന ഒരാളുടെ മുഖമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ്.
Online PR - CNA.