Editor: MM Kamath
കൊച്ചി:
തമിഴ് സൂപ്പര്‍ താരം അര്ജുന് മലയാളത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'വിരുന്ന്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.
മെഗാസ്റ്റാര്‍ മമ്മുട്ടിയുടേയും തമിഴ് സൂപ്പര്‍ താരം അര്ജുന്, ജയറാം, ഉണ്ണീമുകുന്ദന്, നിക്കി ഗില്‍റാണി എന്നീവരുടേയും സോഷ്യല്‍ മീഡിയാ പേജുകളിലൂടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.
'പട്ടാഭിരാമന്', 'മരട് 357', 'ഉടുമ്പ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കണ്ണന് താമരക്കുളത്തിന്റെ സംവിധാനം ചെയ്യുന്ന ഫാമിലി ത്രില്ലര്‍ ചിത്രമാണ് 'വിരുന്ന്'.
ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് അര്ജുന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നിക്കി ഗില്‍റാണി ആണ് ചിത്രത്തിലെ നായിക. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അഡ്വ. ഗിരീഷ് നെയ്യാര്‍, എന്‍.എം ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മുകേഷ്, ബൈജു സന്തോഷ്, അജു വര്‍ഗ്ഗീസ്, ധര്മ്മജന് ബോള്‍ഗട്ടി, ഹരീഷ് പേരടി, ഗിരീഷ് നെയ്യാര്‍, ആശാ ശരത്ത്, സുധീര്‍, മന്‍രാജ്, കോട്ടയം പ്രദീപ്, ശോഭ മോഹന്‍, പോള്‍ താടിക്കാരന്, ജിബിന്‍ സാബ് തുടങ്ങയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിലെ നായികാനിര്‍ണയം പൂര്‍ത്തിയായി വരുന്നു. ചിത്രത്തിന്റെ കഥാ, തിരക്കഥ, സംഭാഷണം ദിനേഷ് പള്ളത്തിന്റേതാണ്. കണ്ണന് താമരക്കുളം ദിനേഷ് പള്ളത്ത് കൂട്ടുകെട്ടിലെ ഏഴാമത്തെ ചിത്രമാണ് വിരുന്ന്.
കൈതപ്രം, റഫീഖ് അഹമ്മദ്, ഹരി നാരായണന്, മോഹന്‍ രാജന്(തമിഴ്) എന്നിവരുടെ വരികള്‍ക്ക് രതീഷ് വേഗ, സാനന്ദ് ജോര്‍ജ് എന്നിവര്‍ സംഗീതം നല്കുന്നു. ഛായാഗ്രഹാണം- രവിചന്ദ്രന്‍, എഡിറ്റിംഗ്- വി.ടി ശ്രീജിത്ത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അനില്‍ അങ്കമാലി, കലാസംവിധാനം- സഹസ് ബാല, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, മേക്കപ്പ്- പ്രദീപ് രംഗന്, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, പി.ആര്.ഒ- വാഴൂര്‍ ജോസ്, പി.ശിവപ്രസാദ്, സുനിത സുനില്‍.
Online PR - CNA.