സി എന്‍ എ-
കൊച്ചി:
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ 'അമര്‍ അക്ബര്‍ അന്തോണി', 'കട്ടപ്പനയിലെ ഋതിക് റോഷന്', 'ഒരു യമണ്ടന്‍ പ്രേമകഥ' എന്നിവയുടെ തിരക്കഥാകൃത്തുക്കളായി സിനിമാ രംഗത്തെത്തുകയും ഒപ്പം അഭിനയത്തിലൂടെ മലയാളികളുടെ മനസ്സില്‍ പ്രിയപ്പെട്ടവരായി മാറിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും പുതിയൊരു ചുവടുവയ്പ്പിന് ഒരുങ്ങുകയാണ്.
ബിബിന്‍ ജോര്‍ജ് വിഷ്ണു ഉണ്ണികൃഷ്ണന് ടീം ആദ്യമായി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ഇരുവരും പുതിയ സംവിധാന ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.
പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത് പ്രശസ്ത പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയാണ്. സംവിധായകരായ ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷണണ് എന്നിവര്‍ തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെയാവും ചിത്രീകരണം ആരംഭിക്കുക. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.