സി എന്‍ എ-
കൊച്ചി:
വിസ്മയ മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും ആണ് ഇത്തരമൊരു ആക്രമണത്തിന് കാരണമായത്. ഒരു പെണ്‍കുട്ടി കഠിന പരിശീലനത്തിലൂടെ ശരീരഭാരം കുറച്ചുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ സഹിതം പങ്കുവെച്ചതിനെചൊല്ലി ഇത്രയും മോശമായ രീതിയില്‍ അപമാനിക്കുന്നത് ശരിയാണോ? ഇന്ത്യയിലെ വളരെ പ്രശസ്തനായൊരു നടനാണ് മോഹന്‍ലാല്‍. നാട്ടിലും വിദേശത്തും ധാരാളം ആരാധകരുള്ള നടന്. അങ്ങനെയുള്ള ഒരു സെലിബ്രിറ്റിയുടെ മകള്‍ തടി കുറച്ചതും അതിനു വേണ്ടി നടത്തിയ പരിശ്രമങ്ങളുമൊക്കെ തികച്ചും വ്യക്തിപരമായ കാര്യമല്ലേ. അതൊക്കെ ചിത്രങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കേണ്ട തുണ്ടോയെന്ന് വിസ്മയയെ പോലെയുള്ള കുട്ടികള്‍ ആലോചിക്കണം. മോഹന്‍ലാലിന്റെ മകളാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് അശ്ലീല കമന്റുകളും അസഭ്യ വര്‍ഷങ്ങളും ഉണ്ടായതെന്ന് ഓര്‍ക്കുക. ഫിറ്റ് കോഹ് തായ്ലന്റില് ആയോധന കലാ പരിശീലനത്തിലൂടെ 22 കിലോ ഭാരം കുറച്ചു എന്നാണ് വിസ്മയ മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. തടി കുറയ്ക്കുന്നതിന് മുന്‍പും അതിനു ശേഷവുമുള്ള ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്റ്. വിസ്മയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കൊപ്പം മോഹന്‍ലാലിനെതിരെയും മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. അതിനെതിരെ മോഹന്‍ലാല്‍ ആരാധകരും കമന്റുമായി രംഗത്തുവന്നു. വേഗത്തില്‍ നടക്കാനും പടിക്കെട്ടുകള്‍ കയറാനും അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ വലുതായിരുന്നുവെന്നും ശരീരഭാരം കുറഞ്ഞപ്പോള്‍ ഒരു പാട് സുഖം തോന്നുന്നുവെന്നും വിസ്മയ മോഹന്‍ലാല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. തായ്ലന്ഡിലെ ഫിറ്റ് കോഹ് ട്രെയിനിങ് സെന്ററിനും പരിശീലകന് ടോണിക്കും നന്ദി പറയുന്ന കുറിപ്പില്‍, പരിശീലനത്തിന് ഇതിലും നല്ലൊരു ഇടമില്ലെന്നും വിസ്മയ അഭിപ്രായപ്പെടുന്നു.