സി എന്‍ എ-
ബംഗളൂരു:
കന്നഡ ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് സ്റ്റണ്ട് താരം മരിച്ചു. തമിഴ്നാട് സ്വദേശി വിവേക് (28) ആണ് മരിച്ചത്.
ഇന്നലെ(തിങ്കളാഴ്ച്ച) ഉച്ചയോടെ രാമനഗരയിലെ ജൊഗനപാളയ ഗ്രാമത്തില്‍ 'ലവ് യു രച്ചു' എന്ന സിനിമയുടെ സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
11 കെ.വി. വൈദ്യുത ലൈനിന് സമീപത്തായി ക്രെയിനില്‍ നില്ക്കുമ്പോള് വിവേകിന് അപ്രതീക്ഷിതമായി വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
നിലത്തുവീണ വിവേകിനെ ഉടന്‍തന്നെ ബംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പരിക്കേറ്റ മറ്റൊരു സ്റ്റണ്ട് താരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ സിനിമയുടെ സംവിധായകന് ശങ്കര്‍, സംഘട്ടന സംവിധായകന് വിനോദ്, നിര്‍മ്മാതാവ് ദേശ്പാണ്ഡെ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കന്നഡ താരങ്ങളായ അജയ് റാവുവും രചിത റാമും കേന്ദ്രകഥാപാത്രങ്ങളായുള്ള സിനിമയാണിത്.