സി എന്‍ എ-
കൊച്ചി:
പ്രശസ്ത സംവിധായകനും നടനുമായ റാഫി സംവിധാനം ചെയ്യുന്ന 'വോയ്സ് ഓഫ് സത്യനാഥന്' എന്ന ദിലീപ് ചിത്രത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്റര്‍ മെഗാ സ്റ്റാര്‍ മമ്മുട്ടിയുടെ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.
മമ്മൂട്ടി ഉള്‍പ്പടെ നൂറോളം താരങ്ങളും അണിയറ പ്രവര്‍ത്തകരുമാണ് ഏറെ നാളുകള്‍ക്ക് ശേഷം ദിലീപ്, റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.
ദിലീപും ജോജു ജോര്‍ജും വളരെ സന്തോഷത്തില്‍ ചിരിച്ചു സംസാരിച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്.
ദിലീപ്, റാഫി കൂട്ടുക്കെട്ടിലെ മുന്‍ ചിത്രങ്ങള്‍ പോലെ ഹാസ്യത്തിന് മുന്‍തൂക്കം നല്കുന്ന ചിത്രമായിരിക്കുമെന്ന് പോസ്റ്ററില്‍ നിന്നും വ്യക്തമാണ്.
ദിലീപിനെയും ജോജു ജോര്‍ജിനേയും കൂടാതെ ചിത്രത്തില്‍ അലന്‍സിയര്‍ ലോപ്പസ്, സിദ്ദിക്, ജോണി ആന്റണി, രമേഷ് പിഷാരടി, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍ എന്നിവരും കഥാപാത്രങ്ങളാകുന്നുണ്ട്.
അതിഥി താരമായി അനുശ്രീയും ചിത്രത്തില്‍ എത്തുന്നുണ്ട്.
ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന് ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
ഛായാഗ്രഹണം- ജിതിന് സ്റ്റാനിലസ്, സംഗീതം- ജസ്റ്റിന് വര്‍ഗീസ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഡിക്സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍- മുബീന് എം റാഫി, ഫിനാന്‍സ് കണ്ട്രോളര്- ഷിജോ ഡൊമനിക്, സ്റ്റില്‍സ്- ഷാലു പേയാട്, ഡിസൈന്‍- ടെന്‍ പോയിന്റ്.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com