സി എന്‍ എ-
കൊച്ചി:
മലയാളത്തിലെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്മാന് വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന നാലാമത്തെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. 'മണിയറയിലെ അശോകന്', 'വരനെ ആവശ്യമുണ്ട്', 'കുറുപ്പ്' എന്നീ സിനിമകളുടെ തുടര്‍ച്ചയായി നിര്‍മ്മിച്ച പുതിയ സിനിമയുടെ പേര് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പ്രശോഭ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ധ്രുവന്, അഹാന കൃഷ്ണ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്.
ഛായാഗ്രഹണം ഫായിസ് സിദ്ദിക്കും സംഗീതം ഗോവിന്ദ് വസന്തനും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം- സുഭാഷ് കരുണ്‍, മേക്കപ്പ്- ആര്. രഞ്ജിത്ത്, കോസ്റ്റും- സ്റ്റെഫി സേവ്യര്‍.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ആലുവയിലും പരിസരപ്രദേശങ്ങളിലുമായി 50 ദിവസമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് റോഷന് ആന്‍ഡ്രൂസ് ആണ്.
ദുല്‍ഖര്‍ നിര്‍മ്മിച്ചു കഴിഞ്ഞ നാല് സിനിമകളെ അപേക്ഷിച്ച് ഇതൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കാനാണ് സാധ്യത.
മലയാളത്തില്‍ ഇപ്പോള്‍ തുടര്‍ച്ചയായി സിനിമ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരായ മൂന്ന് നിര്‍മ്മാതാക്കളാണ് പൃഥ്വിരാജ്, ജയസൂര്യ, ദുല്‍ഖര്‍ സല്മാന്.
അഭിനയ വേദിയിലും ചലച്ചിത്ര നിര്‍മ്മാണ മേഖലയിലും ഒരുപോലെ സജീവമായി നില്ക്കുന്ന ഇവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.