സി എന്‍ എ-
കൊച്ചി:
അജി ജോണ്‍, ഐ എം വിജയന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇന്നോവേറ്റീവ് വിഷ്വല്‍ മീഡിയ രംഗത്ത് ദീര്‍ഘനാളത്തെ പരിചയമുള്ള പയസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'When Stating about him'.
സൂര്യ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനര്റില് എന്‍ മഹേശ്വരന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് എസ് നായര്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-രമേഷ് നാരായണന്, എഡിറ്റര്‍- അജിത് ഉണ്ണികൃഷ്ണന്.
ലൈന്‍ പ്രൊഡ്യൂസര്‍- കെ ആര് ഷിജുലാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ് കെ സുനില്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- ബനിത്ത് ബത്തേരി, മേക്കപ്പ്- സുധി സുരേന്ദ്രന്, വസ്ത്രാലങ്കാരം- ഭക്തന് മങ്ങാട്, സ്റ്റില്‍സ്- സാബു കോട്ടപ്പുറം, സൗണ്ട്- സോണി ജെയിംസ്, ആക്ഷന്‍- സില്‍വ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിവേക് പിള്ള, അഖില്‍ ജിത്ത്, പരസ്യക്കല- എസ്റ്റേറ്റ്10സ്റ്റുഡിയോ.
മാര്‍ച്ച് 15 തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നിര്‍വ്വഹിക്കും. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.