സി എന്‍ എ-
കൊച്ചി:
ഷൈന്‍ ടോം ചാക്കോയും, അര്ജ്ജുന് അശോകനും സംയുക്ത മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വുള്‍ഫ്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ഷാജി അസീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ടൈറ്റില്‍ പോസ്റ്ററിന്റെ തീം കളര്‍ കറുപ്പും ചുവപ്പുമാണ്. ക്രൈം പശ്ചാത്തലത്തിലുള്ള കഥായായിരിക്കുമോ ചിത്രം കൈകാര്യം ചെയ്യുന്നതെന്ന ആകാംക്ഷ ഉണര്‍ത്തുന്ന രീതിയിലാണ് പോസ്റ്റര്‍ വര്‍ക്ക് ചെയ്തിരിക്കുന്നത്. ഷാജി അസീസിന്റെ മൂന്നാമത്തെ ചിത്രമാണിത്. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രചന- ജി.ആര്. ഇന്ദുഗോപന്, ക്യാമറ- ഫായിസ് സിദ്ധിക്ക്, ഗാന രചന- ബി. കെ. ഹരിനാരായണന്, സംഗീതം- രഞ്ജിന്‍രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിനു പി. കെ. സ്റ്റില്‍സ്- സിനറ്റ് സേവിയര്‍.
ഒക്ടോബര്‍ 19ന് ആണ് വുള്‍ഫിന്റെ ഷൂട്ടിങ് ആരംഭിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്.