അഞ്ജു അഷറഫ്-
കൊച്ചി :
ഷാജി അസീസ് സംവിധാനം ചെയ്യുന്ന 'വുള്‍ഫ്' എന്ന സിനിമയുടെ ചിത്രീകരണം പെരുമ്പാവൂരില്‍ തുടരുന്നു. തിരക്കഥകരുത്തുംസംവിധായകനുമായ ഷാജി അസീസ് ഒരുക്കുന്ന മൂന്നാമത്തെ സിനിമ യാണിതു. വുല്ഫിന് തിരക്കഥ എഴുതിയിരിക്കുന്നത് ജി. ആര്. ഇന്ദു ഗോപന് ആണ്. പ്രശസ്ത നിര്‍മാണ കമ്പനിയായ ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അര്ജുന് അശോക്, സംയുക്ത മേനോന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ക്യാമറ- ഫായിസ് സിദ്ധിക്ക്, ഗാന രചന- ബി. കെ. ഹരിനാരായണന്, സംഗീതം- രഞ്ജിന് രാജ്. പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിനു പി. കെ. സ്റ്റില്‍സ്- സിനറ്റ് സേവിയര്‍.