സി എന്‍ എ
ഇന്റര്‍നാഷണല്‍ ഡെസ്ക്:
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'വണ്ടര്‍ വുമണ്‍ 1984' ക്രിസ്തുമസിന് എത്തും. പാറ്റി ജെന്കിന്സാണ് 'വണ്ടര്‍ വുമണ്‍ 1984' സംവിധാനം ചെയ്യുന്നത്. ചിത്രം ക്രിസ്തുമസന് അമേരിക്കന്‍ തീയേറ്ററുകളിലും എച്ച്ബിഒ മാക്സിലും ഓണ്‍ലൈനായി റിലീസ് ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഈ വര്‍ഷം ജൂണില്‍ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും കൊറണോയും ലോക്ക്ഡൗണുമൊക്കെയായി റിലീസ് നീണ്ടു പോവുകയായിരുന്നു.
ഡിസിയുടെ സൂപ്പര്‍ വുമണ്‍ കഥാപാത്രം വണ്ടര്‍ വുമണിന് ജീവനേകുന്നത് ഗാല്‍ ഗാഡോട്ട് ആണ്.
ചിത്രത്തിന്റെ ട്രെയിലറുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. 2017ല്‍ ഇറങ്ങിയ വണ്ടര്‍ വുമണ്‍ ചിത്രം വന്‍ ബോക്സോഫിസ് ഹിറ്റായിരുന്നു. ചിത്രത്തിന്റെ ഒന്നാം ഭാഗം 1920 കളില്‍ ലോകമഹായുദ്ധകാലത്ത് നടക്കുന്നതാണ് എന്നാല്‍ പുതിയ ചിത്രം നടക്കുന്നത് 1984ലാണ്. ചിത്രത്തില്‍ ഗാല്‍ ഗാഡോട്ടിന് പുറമേ ക്രിസ് പിനെ, ക്രിസ്റ്റന്‍ വിഗ്, റോബിന് റൈറ്റ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ക്രിസ്റ്റീന്‍ വീഗ്ഗിന്റെ ചീറ്റയും ട്രെയിലറിലുണ്ട്. വൈറ്റ് ഹൗസിനുള്ളില്‍ വച്ച് വണ്ടര്‍ വുമണും ചീറ്റയും ഏറ്റുമുട്ടുന്നതായി ട്രെയിലറില്‍ കാണാം. പെട്രോ പാസ്ക്കലാണ് ചിത്രത്തിലെ പ്രതിനായക വേഷത്തില്‍ എത്തുന്നത്.