Editor- MM Kamath
കൊച്ചി:
റൈ-ടെല്‍ സംഘടനയുടെ ജനറല്‍ ബോഡിയും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും 2021 സെപ്റ്റംബര്‍ 17 ന് വൈറ്റില മെര്‍മെയ്ഡ് ഹോട്ടലില്‍ വച്ച് നടന്നു.
ഇത്തവണത്തെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രമായ സമീറിന്റ്റെ സംവിധായകനും റൈറ്റ്ടെല് അംഗവുമായ റഷീദ് പാറയ്ക്കലിനെ ചടങ്ങില്‍ ആദരിച്ചു.
പ്രസിഡന്റ്- സാജന് പള്ളുരുത്തി, സെക്രട്ടറി- സുനീഷ് വാരനാട്, വൈസ് പ്രസിഡന്റുമാര്‍- രതീഷ് കാരക്കാട്, സാജു കൊടിയന്‍. ജോയിന്റ് സെക്രട്ടറിമാര്‍-
അനൂപ് കൃഷ്ണ, പ്രശാന്ത് കാഞ്ഞിരമറ്റം. ട്രഷറര്‍- രഞ്ജിത് ഗോപാല്‍, കമ്മിറ്റി അംഗങ്ങള്‍- എബ്രഹാം തച്ചേരില്‍ (PRO), സതീഷ് മലയം, ബൈജു ജോസ്,
കോട്ടയം വില്യംസ്, ജയരാജ്, ധര്മ്മജന് ബോള്‍ഗാട്ടി തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
മലയാളം ദൃശ്യ മാദ്ധ്യമങ്ങളിലെ ചിരി എഴുത്തുകാരുടെ സംഘടനയാണ് റൈടെല് Wri - Tell ( Association of Comedy Writers in Television).
ലോകത്തിലെ തന്നെ കോമഡി എഴുത്തുകാരുടെ ആദ്യ സംഘടന കൂടിയാണ് റൈറ്റെല്.
വാട്സ് ആപ് ഗ്രൂപ്പിലൂടെ ഉണ്ടായ ഒത്തുചേരലാണ് പിന്നീട് കോമഡി എഴുത്തുകാരുടെ സംഘടനയായി മാറിയത്.
2018 മെയ് 1 ന് പ്രശസ്ത തിരകഥാകൃത്തും സംവിധായകനും സംഘടനയുടെ രക്ഷാധികാരിയുമായ സിദ്ധിക്ക് ആണ് കത്രിക്കടവ് ഇടശ്ശേരി മെന്‍ഷന്‍ ഹാളില്‍ സംഘടന ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തിയത്.
സിനിമാ മേഖലയില്‍ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നതും തിരക്കഥാകൃത്തുക്കളാണെന്ന് അന്ന് നടന്ന ചടങ്ങില്‍ സിദ്ദിഖ് പറഞ്ഞു.
തോമസ് തോപ്പില്‍ക്കുടി പ്രസിഡന്റും അനൂപ് കൃഷ്ണന് സെക്രട്ടറിയുമായ സംഘടനയില്‍ 45 പേരാണ് തുടക്കത്തില്‍ അംഗങ്ങളായുളളത്. അംഗങ്ങള്‍ക്കായുളള കാര്‍ഡുകളും അന്ന് വിതരണം ചെയ്തു.
പിന്നീട് സംഘടനയുടെ ധനശേഖരാണാര്‍ത്ഥം അമൃത ടി.വിയില്‍ തിരുവോണ ദിനത്തില്‍ 'മാവേലിയും ചിരി എഴുത്തുകാരും' എന്ന ഹാസ്യ പരുപാടി അവതരിപ്പിച്ചു.
സംഘടനയുടെ വൈസ് പ്രസിഡന്റ്റ് ആയ രതീഷ് കാരക്കാട് ആയിരുന്നു ഷോയുടെ ചുക്കാന്‍ പിടിച്ചത്.
പിന്നീട് 2019 ആഗസ്റ്റില്‍ ഫ്ളവേഴ്സ് ടി.വിയുമായ് സഹകരിച്ച് 'ഫ്ളവേഴ്സ് റൈടെല് കോമഡി അവാര്‍ഡ്സ്' എന്ന ഒരു മെഗാ ഇവന്റ്റ് അവതരിപ്പിച്ചു.
ഷോയില്‍ ദിലീപ്, നാദിര്‍ഷാ, രമേശ് പിഷാരഡി, ധര്മ്മജന് ബോള്‍ഗാട്ടി ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്, നോബി, സാജു നവോദയ തുടങ്ങിയവര്‍ പങ്കെടുത്തു.
പിന്നീട് സംഘടനയിലുള്ള എല്ലാ അംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തു.
അത് പിന്നീട് അംഗങ്ങളിലുള്ള പലര്‍ക്കും ഗുണകരമായി. ഹരിശ്രീ യൂസഫ് ആയിരുന്നു ഇങ്ങനെ ഒരു ആശയം സംഘടനയില്‍ അവതരിപ്പിച്ചത്.
ലോകം കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള പോരാട്ടത്തില്‍ ആയിരുന്നതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന വേളയെ ക്രിയാത്മകമാക്കാന്‍ അവസരമൊരുക്കി 'റൈറ്റ് ടെല്‍'.
ലോക്ക് ഡൗണ്‍കാലത്തെ ചിരിക്കാലമാക്കാന് ഹാസ്യകഥ, പാരഡി രചനാ മത്സരമാണ് റൈറ്റ് ടെല്‍ സംഘടിപ്പിച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് കണ്ട, അനുഭവിച്ച, മനസ്സില്‍ തോന്നിയ ഏതെങ്കിലും രസകരമായ മുഹൂര്‍ത്തങ്ങള്‍ ഹാസ്യകഥ രൂപത്തിലും പാരഡി രൂപത്തിലും എഴുതിയും വീഡിയോ രൂപത്തിലും അയക്കാന്‍ ഒരു മത്സരം സംഘടിപ്പിച്ചു.
'അങ്ങനെ ഒരു ലോക്ക്ഡൌണ്‍ കാലത്ത്' മത്സരത്തില്‍ ഒരുപാട് എന്‍ട്രികള്‍ വരുകയുണ്ടായി.
അവയില്‍ നിന്ന് മികച്ചവ തിരഞ്ഞെടുത്ത് വിജയികള്‍ക്ക് സമ്മാനവും നല്കി.
നാളിതുവരെ സംഘടനയുടെ പുറത്തുള്ള കലാകാരന്മാര്ക്കും ചാരിറ്റുയുടെ ഭാഗമായ് ധനസഹായവും നല്കി വരുന്നു.
ഇനിയും വലിയ പദ്ധതികള്‍ക്ക് ഉള്ള ഒരുക്കത്തിലാണ് 'റൈ ടെല്‍'.
പി.ആര്.ഒ- എബ്രഹാം തച്ചേരില്‍.
Online PR - CinemaNewsAgency.Com