എ എസ് ദിനേശ്-
കൊച്ചി:
ജയസൂര്യയെ നായകനാക്കി 'ഭീഷ്മ'യുടെ തിരക്കഥാകൃത്ത് രവിശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'റൈറ്റര്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
യൂലിന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഖില്‍, ആഷിക് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം 'കുറുപ്പ്'എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിമിഷ് രവി നിര്‍വ്വഹിക്കുന്നു.
'നായാട്ട്', 'ജോസഫ്' ഫെയിം തിരക്കഥാകൃത്ത് ഷാഹി കബീര്‍ തിരക്കഥ സംഭാഷണമെഴുതുന്നു.
സംഗീതം- യാക്സന്‍,നേഹ, എഡിറ്റിംഗ്- കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രവീണ്‍ ബി മേനോന്.
ഗാന രചന- അന്‍വര്‍ അലി, പ്രൊഡക്ഷന്‍ ഡിസൈനര്‍- ദിലീപ് നാഥ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂസ്- സമീറ സനീഷ്, അസോസിയേറ്റ് ഡയറക്ടര്‍- ഷെലി ശ്രീസ്, സൗണ്ട് ഡിസൈന്‍- രംങ്കനാഥ് രവി, രവിപരസ്യക്കല- യെല്ലോ ടൂത്ത്.
മിസ്റ്ററി ഡ്രാമ ചിത്രമായ 'റൈറ്ററുടെ ചിത്രീകരണം കോഴിക്കോടും പരിസര പ്രദേശങ്ങളിലായി ഉടന്‍ ആരംഭിക്കും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com