CNA
കൊച്ചി:
ജെ ആന്‍ഡ് എ പ്രൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സ്റ്റീഫന്‍ എം ജോസഫ് തിരക്കഥയും സംഭാഷണവും സംഭാഷണവും സംവിധാനവും ചെയ്യുന്ന 'യോസി' എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി.
മാര്‍ച്ച് മുപ്പത്തിയൊന്നിന് 72 ഫിലിം കമ്പനി ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
പ്രശസ്ത ചലച്ചിത്ര താരം ഉര്‍വശി കുടുംബത്തിലെ അംഗമായ അഭയ് ശങ്കര്‍ പുതുമുഖ നായകനായകുന്ന ഈ ചിത്രത്തില്‍ മുംബൈയിലെ കായിക താരവും ഒട്ടേറെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള മലയാളിയായ പുതുമുഖം രേവതി വെങ്കട്ട് നായികയാവുന്നു. ഉര്‍വശി, കലാരഞ്ജിനി, ഹിന്ദി ബിഗ് ബോസ്സ് ഫെയിം അര്‍ച്ചന ഗൗതം, സാം ജീവന്, അച്ചു മാളവിക, ശരവണന്, മയൂരന്, ബാര്‍ഗവ് സൂര്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഛായാഗ്രഹണം- ആറുമുഖം. കവി രക്ചകന്‍, വി അരുണ്‍ എന്നിവരുടെ വരികള്‍ക്ക് കെ കുമാര്‍, റോബിന് രാജശേഖര്‍, വി അരുണ്‍, എ എസ് വിജയ് എന്നിവര്‍ സംഗീതം പകരുന്നു.
ഗായകര്‍- കാര്‍ത്തിക്, കെ എസ് ഹരിശങ്കര്‍, എം ജി ശ്രീകുമാര്‍, മേക്കപ്പ്- കലൈവാണി, വസ്ത്രാലങ്കാരം- ഡയാന വിജയകുമാരി, കൊറിയോഗ്രാഫി-
ജയ്, ഡയാന, തമ്പി ശിവ, ആര്‍ട്ട്സ്- സുഭാഷ്, മോഹന്‍, എഡിറ്റിംഗ്- റോഷന് പ്രദീപ്, രതീഷ് മോഹനന്, സ്റ്റില്‍സ്- ഒ. ഗിരീഷ് അമ്പാടി, പോസ്റ്റര്‍ ഡിസൈന്‍സ്- നൗഫല്‍ കുട്ടിപെന്‍സില്‍.
ജെ ആന്‍ഡ് എ പ്രൈം പ്രൊഡക്ഷന്സ്ും എ വി ഐ മൂവി മേക്കര്‍സ് എന്ന ബാനറും കൂടി ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ റിലീസ് ഒരുക്കുന്നത്.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com