സി എന്‍ എ-
കൊച്ചി:
അമിത് ചക്കാലക്കലിനെ നായകനാക്കി വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറ നിര്‍മ്മിച്ചു പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന 'യുവം' എന്ന ചിത്രം,
2021 ഫെബ്രുവരിയില്‍ റിലീസിനൊരുങ്ങുന്നു.
നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമം ഇട്ട് കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ യുവം റിലീസ് ചെയ്യുന്ന വാര്‍ത്ത പുറത്ത്വിട്ടത്.
ലോക്ക് ഡൌണ്‍ സമയത്ത് പുറത്തിറങ്ങിയ ടീസര്‍ ജനശ്രദ്ധ നേടിയിരുന്നു. കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കാനുള്ള പ്രതീക്ഷയും പ്രത്യാശയും നല്‍കിക്കൊണ്ടാണ് ടീസര്‍ പുറത്തിറങ്ങിയത്.
യുവം കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് ഒരുപാട് വേറിട്ട ഒരു സിനിമയായിരിക്കു. അമിത് ചക്കാലക്കല്‍, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംഗീത- ഗോപി സുന്ദര്‍, ആണ് ഗാനരചന- ബി കെ ഹരിനാരായണന്, എഡിറ്റിംഗ്- ജോണ്‍ കുട്ടി, ഛായാഗ്രഹണം- സജിത്ത് പുരുഷന്, മേക്കപ്പ്- അമല്‍ ചന്ദ്രന്, വസ്ത്രാലങ്കാരം- സമീറ സനീഷ്, സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് വിതരണം. പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിജു തോമസ്, സംഘട്ടനം- മാഫിയ ശശി, വിക്കി(സൂരറായ് പോട്ട്). സൗണ്ട് ഡിസൈനിങ്ങ്- ഡാന്‍ ജോസ്, വിഎഫ്എക്സ്- പനാഷ് എന്റര്ടെയിന്റ്മെന്റ്.