എംഎം കമ്മത്ത്
കൊച്ചി:
അമിത് ചക്കാലക്കലിനെ നായകനാക്കി വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറ നിര്‍മ്മിച്ച് പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന 'യുവം' എന്ന സിനിമ ഇനി ഒ.ടി.ടി. പ്ലാറ്റ്ഫോം ആയ ഫസ്റ്റ്ഷോസ് വഴി കാണാം.
കേരളത്തിലെ തിയേറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ച ശേഷം ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ പുറത്തു വരുന്ന ആദ്യ ചിത്രങ്ങളുടെ നിരയില്‍ യുവവുമുണ്ടായിരുന്നു.
ലോക്ക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയ സിനിമയാണ് 'യുവം'. ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ടും, അഭിനയമികവുകൊണ്ടും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് 'യുവം'.
എബി, വിനു, പോള്‍ എന്നീ മൂന്നു യുവ അഭിഭാഷക കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള രസകരമായ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ പ്രമേയമാണ് 'യുവം'. ഇതില്‍ എബി എന്ന
ഡയാന എസ് ഹമീദാണ് യുവ ത്തിലെ നായിക. ഇന്ദ്രന്‍സ്, നെടുമുിവേണു, സായ് കുമാര്‍, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, അഭിഷേക് രവീന്ദ്രന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രം തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയെങ്കിലും കോവിഡ് പ്രതിസന്ധി മൂലം ഒ. ടി. ടി റിലീസിനായി ഒട്ടനേകം പേര് കാത്തിരിക്കുന്നു എന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. അതാണ് ഫസ്റ്റ്ഷോസ് എന്ന പുതിയ ഓണ്‍ലൈന്‍ പ്ലാറ്റഫോം വഴി ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നതിന്റെ കാരണം.
ഫസ്റ്റ് ഷോസില്‍ ലോഗിന്‍ ചെയ്യാന്‍ സബ്സ്ക്രിപ്ഷന് വേണ്ട എന്നതാണ് പ്രത്യേകത. പകരം പേ പര് വ്യൂ ഓപ്ഷന് ആണ് ഇവര്‍ നല്ക്കുന്നത്.
സംഗീതം- ഗോപിസുന്ദര്‍, ഗാനരചന- ബി കെ ഹരിനാരായണന്, എഡിറ്റിംഗ്- ജോണ്‍ കുട്ടി, ഛായാഗ്രഹണം- സജിത്ത് പുരുഷന്, മേക്കപ്പ്- അമല്‍ ചന്ദ്രന്, വസ്ത്രാലങ്കാരം- സമീറ സനീഷ്, സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് വിതരണം. പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിജു തോമസ്, സംഘട്ടനം- മാഫിയ ശശി, വിക്കി(സൂരറായ് പോട്ട്). സൗണ്ട് ഡിസൈനിങ്ങ്- ഡാന്‍ ജോസ്, വിഎഫ്എക്സ്- പനാഷ് എന്റര്ടെയിന്റ്മെന്റ്.
Online PR- CNA.