സി എന്‍ എ-
കൊച്ചി:
അമിത് ചക്കാലക്കലിനെ നായകനാക്കി വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറ നിര്‍മ്മിച്ചു പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന 'യുവം' എന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയ്ലര് റിലീസ് ചെയ്തു. ഫെബ്രുവരിയില്‍ 'യുവം' തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
'യുവം' കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് ഒരുപാട് വേറിട്ട ഒരു സിനിമയായിരിക്കു.
ചിത്രത്തില്‍ ഗോപിസുന്ദര്‍ സംഗീതം നല്കിയ 'സൗഹൃദം' എന്ന ഗാന വീഡിയോ കഴിഞ്ഞ ദിവസം മഞ്ജു വാര്യര്‍ റീലീസ് ചെയ്യുകയുണ്ടായി. ഈ ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്.
എബി, വിനു, പോള്‍ എന്നീ മൂന്നു യുവ അഭിഭാഷക കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള രസകരമായ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ പ്രമേയമാണ് 'യുവം'. ഇതില്‍ എബി എന്ന
ഡയാന എസ് ഹമീദാണ് യുവ ത്തിലെ നായിക. ഇന്ദ്രന്‍സ്, നെടുമുിവേണു, സായ് കുമാര്‍, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, അഭിഷേക് രവീന്ദ്രന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗാനരചന- ബി കെ ഹരിനാരായണന്, എഡിറ്റിംഗ്- ജോണ്‍ കുട്ടി, ഛായാഗ്രഹണം- സജിത്ത് പുരുഷന്, മേക്കപ്പ്- അമല്‍ ചന്ദ്രന്, വസ്ത്രാലങ്കാരം- സമീറ സനീഷ്, സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് വിതരണം. പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിജു തോമസ്, സംഘട്ടനം- മാഫിയ ശശി, വിക്കി(സൂരറായ് പോട്ട്). സൗണ്ട് ഡിസൈനിങ്ങ്- ഡാന്‍ ജോസ്, വിഎഫ്എക്സ്- പനാഷ് എന്റര്ടെയിന്റ്മെന്റ്.