MM Kamath-
ഒരു ദൃശ്യത്തിന്റെ ഭംഗി പൂര്‍ണ്ണതയിലെത്തുന്നത് അതിന്റെ മൊത്തത്തിലുള്ള മേക്കിങ്ങില്‍ ആണ് എന്നുള്ളത് നമുക്കൊക്കെ അറിയുന്ന കാര്യമാണല്ലോ. അതില്‍ ശബ്ദത്തിനും ശബ്ദ മിശ്രണത്തിനും വളരെ ഏറെ പ്രാധ്യാനമുണ്ട്. സൗണ്ട് ഡിസൈനര്‍ അല്ലങ്കില്‍ സൗണ്ട് എഞ്ചിനീയര്‍ ആണ് ഏതൊരു സിനിമയുടെയും വിഡിയോയുടെയും പിന്നണിയില്‍ ആ പ്രോജക്ടിന്റെ ശബ്ദത്തിനായി പ്രവര്‍ത്തിക്കുന്നവര്‍.
അങ്ങനെ സൗണ്ട് എഡിറ്റിംഗ്, സൗണ്ട് എഫക്ട്, സൗണ്ട് ഡിസൈനിങ്, സൗണ്ട് മിക്സിങ് എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു യുവ സൗണ്ട് എഞ്ചിനീയര്‍ ആണ് ഷെഫിന് മായന്‍. 31 വയസുകാരന് ഷെഫിന് മായന്‍, തൊടുപുഴക്ക് അടുത്ത് ഇളംദേശം എന്ന കൊച്ചു ഗ്രാമത്തില്‍ മായന്‍ ഹമീദ്, ഹസീന മായന്‍ എന്നിവരുടെ രണ്ടാമത്തെ മകനായിട്ടാണ് ജനിച്ചത്. ഈ യുവ സൗണ്ട് എഞ്ചിനീയറെക്കുറിച്ച് നമുക്ക് കൂടുതല്‍ ചോദിച്ചറിയാം...
എങ്ങനെയായിരുന്നു ഷെഫിന് മായന്‍ താങ്കളുടെ സൗണ്ട് എഞ്ചിനീയറിങ്ങ് മേഖലയിലേക്കുള്ള എന്‍ട്രി?
'ഹൈസ്കൂള്‍ പഠനം കാലയന്താനിയിലും പ്ലസ് ടു പഠനം മുതലകുടത്തുമായിരുന്നു. പ്ലസ് ടു പഠനത്തിന് ശേഷം ആണ് സൗണ്ട് റിലേറ്റഡ് ആയിട്ടുള്ള മേഖലയോട് താല്പര്യം ഉണ്ടാകുന്നത്. ചെറുപ്പത്തിലേതൊട്ട് പാട്ടുകള്‍ കേള്‍ക്കാന്‍ വലിയ താല്പര്യമായിരുന്നു. ഫാദര്‍ മേടിച്ചു തന്ന ചെറിയ വോക്മന് വെച്ച റേഡിയോയില്‍ നിന്നും കാസറ്റിലേക്ക് പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത സൂക്ഷിക്കുന്നത് അന്നത്തെ വലിയ വിനോദമായിരുന്നു... ചെറുതായിട്ട് പാട്ടുകള്‍ എഴുതുകയും അത് കംപോസ് ചെയ്യുകയും അന്ന് ചെയ്യുമായിരുന്നു.
അന്നത്തെ കാലത്ത് സൗണ്ട് എഞ്ചിനീറിങ്ങിനു ചേരണമെങ്കില്‍ ഫിസിക്സ് ഗ്രാജുവേഷന് വേണമായിരുന്നു അത് കൊണ്ട് പ്ലസ് ടുവിനു ശേഷം ഡിഗ്രിക്ക് ചേര്‍ന്നു. പക്ഷെ കെമിസ്ട്രിക് ആണ് എനിക്ക് കിട്ടിയത് അതുകൊണ്ട് രണ്ടുമാസം ഡിഗ്രി പഠിച്ചിട്ട് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്ക് മുട്ടം പോളിടെക്നികില്‍ ചേര്‍ന്നു. അപ്പോഴത്തേക്കും സൗണ്ട് എഞ്ചിനീയറിംഗ് എന്ന ആഗ്രഹമെല്ലാം ഉപേക്ഷിച്ചു.
ഡിപ്ലോമ പഠനത്തിന് ശേഷം ജോലിക്ക് ആയി നോക്കി കൊണ്ടിരിക്കുന്ന സമയം വീണ്ടും സൗണ്ട് എഞ്ചിനീയറിംഗ് എന്ന ആഗ്രഹം മനസ്സിലുദിച്ചുത്. അങ്ങനെ ചെന്നൈയിലെ ചില ഇന്സ്റിറ്റിയൂട്ടുകളില് അപേക്ഷകള്‍ കൊടുത്തു. ഒരു ഇന്റെര്‍വ്യൂവില്‍ ജോലികിട്ടി തിരിച്ചു വരുമ്പോഴാണ് ചെന്നൈയില്‍ SAE (School of Audio Engineering)യില്‍ അഡിമിഷന് ആയെന്ന് വിളിക്കുന്നെ, അങ്ങനെ ആ കിട്ടിയ ജോലി ഉപേക്ഷിച്ച് ചെന്നൈയില്‍ പഠിക്കാനായി പോകുകയും രണ്ടു വര്‍ഷത്തെ പഠനത്തിന് ശേഷം ചെന്നൈയില്‍ Four Frame Sound കമ്പനിയില്‍ രാജകൃഷ്ണന് സാറിന്റെ കുടെയും, Prasad Lab ലുമായി ഇന്റേണ്‍ഷിപും പൂര്‍ത്തിയാക്കി. ശേഷം എറണാകുളത്തേക്ക് വന്നു Disney കാര്‍ട്ടൂണ്‍ ഡയലോഗ് എഡിറ്റര്‍ ആയിട്ട് രണ്ടുവര്‍ഷം ജോലി ചെയ്തു. പിന്നെ പയ്യെ പയ്യെ ചെറിയ ഷോര്‍ട് ഫിലിംസ്, ഡോക്യൂമെന്ററി ചെയ്ത് ഇന്‍ഡിപെന്‍ഡന്റ് ആയി.
2016ല്‍ വിവാഹം കഴിച്ചു, ഷാലിമ എന്നാണ് വൈഫിന്റെ പേരു, രണ്ടു കുട്ടികള്‍, ഇമ്രാന് സൂഫി, സൈഫാന് സാഹിര്‍.
ഇപ്പോള്‍ സൗണ്ട് എഡിറ്റിംഗ്, സൗണ്ട് എഫക്ട്, സൗണ്ട് ഡിസൈനിങ്, സൗണ്ട് മിക്സിങ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.' എന്ന് ഷെഫിന് മായന്‍, സിനിമ ന്യൂസ് ഏജന്‍സി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രശസ്ത ബ്രന്ഡുകളായ കല്യാണ്‍ സില്‍ക്സ്, മലബാര്‍ ഗോള്‍ഡ്, ജോസ് ആലുക്കാസ്, മഹിന്ദ്ര, Canon, Medimix , മേളം, ലുലു ഗ്രൂപ്പ്, അങ്ങനെ അഞ്ഞൂറില്പരം പരസ്യ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച. 150 ഇല് പരം ഷോര്‍ട്ട്ഫിലിമുകളുടെ സൗണ്ട് ഡിസൈനിംഗും സൗണ്ട് മിക്സിങും ചെയ്തു. 15 ല്‍പരം സിനിമകളില്‍ സൗണ്ട് ഡിസൈനിംഗും സൗണ്ട് മിക്സിംഗും ചെയ്തു.
'ആനമയില്‍ ഒട്ടകം' (2015) ആണ് ആദ്യ സിനിമ. 2018 ല്‍, ബേസ്ഡ് ഫിലിം സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ 'ഒറ്റമുറി വെളിച്ചം' ആണ് രണ്ടാമത്തെ സിനിമ, 'ആനന്ദ പൗര്‍ണമി'(തമിഴ്), 'ആവേമരിയ', 'ഡാകിനി', 'കുംബാരിസ്', 'കോഴിപ്പോര്', 'ചെരാതുകള്‍' തുടങ്ങി 15 ല്‍പരം സിനിമകളില്‍ സൗണ്ട് ഡിസൈനിംഗും സൗണ്ട് മിക്സിംഗും ചെയ്തു.
റിലീസ് ആകാന്‍ ഇരിക്കുന്ന ചിത്രങ്ങള്‍ 'കോള്‍ഡ്' (മലയാളം) ഇപ്പോള്‍ ചിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ബേര്സിലോണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കുന്നു.
'ആഹാ' (മലയാളം) വടം വലിയുമായി ബന്ധപ്പെട്ട ചിത്രമാണ്, 'സബാഷ് ചന്ദ്ര ബോസ്' (മലയാളം ), 'നൊമാന്ഡ്സ് ലാന്‍ഡ്' (മലയാളം) തുടങ്ങിയവയാണ്.
ഇപ്പോള്‍ വര്‍ക്ക് നടന്നു കൊണ്ടിരിക്കുന്ന പടങ്ങള്‍ 'പ്രകാശന് പറക്കട്ടെ'(മലയാളം ), 'സ്പ്രിങ്' (മലയാളം ), 'സഞ്ജയ് ഓണ്‍ കാള്‍' (മലയാളം).
ഷെഫിന് മായന്ന് ലഭിച്ച അവാര്‍ഡുകള്‍:
വിര്‍ജിന്‍ സ്പ്രിങ് സിനിഫെസ്റ് സിഗപ്പൂര്‍ ബേസ്ഡ് സൗണ്ട് ഡിസൈനര്‍ (അധാര്യം).
ഇന്റര്‍നാഷണല്‍ മെഡിമിക്സ് ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ ബേസ്ഡ് സൗണ്ട് ഡിസൈനര്‍ (മങ്ങിയൊരന്തി വെളിച്ചത്തില്‍).
48 ത് കേരള സ്റ്റേറ്റ് അവാര്‍ഡ് നോമിനേറ്റഡ് ബേസ്ഡ് സൗണ്ട് ഡിസൈനര്‍ (ഒറ്റമുറി വെളിച്ചം).
ഭാരത് പിജെ ആന്റണി അവാര്‍ഡ് ബേസ്ഡ് സൗണ്ട് മിക്സിങ് (നാടകാന്തം).
TIFF അവാര്‍ഡ് ബേസ്ഡ് സൗണ്ട് ഡിസൈന്‍ (കെ).
TIFF അവാര്‍ഡ് ബേസ്ഡ് സൗണ്ട് മിക്സിങ് (നൂപുര).
TIFF അവാര്‍ഡ് ബേസ്ഡ് സൗണ്ട് എഫക്ട് (ദി വാള്).
TIFF അവാര്‍ഡ് ബേസ്ഡ് സൗണ്ട് ഡിസൈന്‍ (ഫയല്‍വാനും രമേശനും).
TIFF അവാര്‍ഡ് ബേസ്ഡ് സൗണ്ട് മിക്സിങ് (വെഴില്‍ വീഴവേ ).
ഗോവ ഇന്റര്‍നാഷണല്‍ ഫിലിം ഫെറ്റിവല്‍ ബേസ്ഡ് സൗണ്ട് മിക്സിങ് (Scent)
ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് ബേസ്ഡ് സൗണ്ട് മിക്സിങ് (Scent).
ഭാരത് പിജെ ആന്റണി അവാര്‍ഡ് ബേസ്ഡ് സൗണ്ട് ഡിസൈന്‍ (ഇദ്ദഹ്)
മുംബൈ ഇന്റര്‍നാഷണല്‍ കള്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ബേസ്ഡ് സൗണ്ട് ഡിസൈന്‍ (ഇദ്ദഹ്)
ഹോളിവുഡ് നോര്‍ത്ത് ഫിലിം അവാര്‍ഡ് ബേസ്ഡ് സൗണ്ട് മിക്സിങ് (വെയില് വീഴവേ).
ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് ബേസ്ഡ് സൗണ്ട് മിക്സിങ് (ബ്രേക് ദി റൂള്‍സ്). തുടങ്ങിയ പുരസ്കാരങ്ങളാണ് ഇതുവരെ ലഭിച്ചത്.
CinemaNewsAgency.Com