Editor: MM Kamath
സാംസ്കാരിക ജില്ലയായ തൃശൂരില്‍നിന്നുള്ള ഒരു കൊച്ചു കലാകാരി സര്‍വകലയിലും തിളങ്ങുന്നു.
തൃശൂര്‍ ചാലക്കുടിക്കടുത്ത് കുറ്റിച്ചിറയില്‍ മലയാടന്‍ ഷോജി മായ ദമ്പതികളുടെ ഇളയ മകള്‍ ബേബി ലക്ഷ്മി കലാഭവന്‍ ആണ് നാടിന് അഭിമാനമാകുന്നത്. കുണ്ടുകുഴിപാടം ശ്രീനാരായണയൂ.പി സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ലക്ഷ്മി.
കൊച്ചിന് കലാഭവന്റെ കീഴില്‍ സിനിമാറ്റിക് ഡാന്‍സ് ട്രൂപ്പില്‍ ലക്ഷ്മി പ്രാക്ടീസ് ചെയ്യുന്നു അതുകൊണ്ടാണ്പേരിനൊപ്പം കലാഭവന്‍ കൂടി ചേര്‍ത്ത് പറയുന്നത്.
അഞ്ച് സിനിമകളില്‍ ലക്ഷ്മി അഭിനയിച്ചു.
സൈനു ചാവക്കാടന്‍ സംവിധാനം ചെയ്ത 'ഇക്കാക്ക', 'അങ്കമാലി ഡയറിസ്' സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍ സജിഅങ്കമാലി സംവിധാനം ചെയ്ത 'വെളിച്ചം', ശിവപ്രസാദ് എച്ച് സംവിധാനം ചെയ്ത 'അധീനന്‍', ഷൈജു ലൂവിസ് സംവിധാനം ചെയ്ത'ചിലന്തി', ഷാന്‍സി സലാംസംവിധാനം ചെയ്ത 'പാഞ്ചാലി'എന്നിവയാണ് ചിത്രങ്ങള്‍.
ഇരുപത്തിയഞ്ചോളാം ഹ്രസ്വ ചിത്രങ്ങളിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്.
കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന 'വിരുന്ന്', സബില്ദാസിന്റെ'പ്രശ്നക്കാരന്‍', വിനോദ് ചാക്യാര്‍ സംവിധാനം ചെയ്യുന്ന 'ഉശിര്', ആഷിക്നാന് സംവിധാനം ചെയ്യുന്ന 'ത്രികാലന്‍', സിനോജ് കൊമ്പിടി സംവിധാനം ചെയ്യുന്ന 'സ്നേഹപൂര്‍വ്വം നാരായണന് മാഷ്', ബിനില്‍ ഗോപി സംവിധാനം ചെയ്യുന്ന 'ആകാശത്തിലേയ്ക്കൊരു ഊഞ്ഞാല്' എന്നിവയാണ് ഇനി അഭിനയിക്കുന്ന ചിത്രങ്ങള്‍.
ആര്.എല്‍.വി. ഹരിനാരായണന്റെകീഴില് അഞ്ചാമത്തെ വയസു മുതല്‍ നൃത്തം പരിശീലിക്കുന്നു. തൃശൂര്‍ ജില്ലാ സര്‍ഗോല്‍സവത്തില്‍ നാടോടി നൃത്തത്തില്‍ എ. ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.
നിരവധി വേദികളില്‍ നാടോടി നൃത്തം അവതരിപ്പിച്ചു. ചിത്രരചനയിലുംഈ കുഞ്ഞു കലാകാരി മികവ് തെളിയിച്ചിട്ടുണ്ട്.
കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥമുള്ള ചാലക്കുടി സ്റ്റേജ് വെല്‍ഫെയര്‍ അസോസിയേഷനിലെ അംഗമാണ് ലക്ഷ്മി. ലക്ഷ്മിയുടെ സഹോദരന് അനന്ദുകൃഷ്ണ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.
- റഹിം പനവൂര്‍.