'നാല് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ബ്രഹ്മാസ്ത്രം പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.


ബ്രഹ്മാസ്ത്രം എന്ന ആശയം സവിശേഷമാണ്, അത് അതിന്റെ കഥയിലും അവതരണത്തിലും പ്രതിഫലിക്കുന്നു. പല തരത്തില്‍, അത് എന്നെ 'ബാഹുബലി'യെ ഓര്‍മ്മിപ്പിക്കുന്നു. സ്‌നേഹത്തിന്റെയും അഭിനിവേശത്തിന്റെയും അധ്വാനമാണ് ഈ സിനിമ. 'ബാഹുബലി'ക്ക് വേണ്ടി ഞാന്‍ ചെയ്തതു പോലെ, 'ബ്രഹ്മാസ്ത്ര' നിര്‍മ്മിക്കാന്‍ അയാന്‍ സമയം ചെലവഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.


ആധുനിക സാങ്കേതികവിദ്യയും, അത്യാധുനിക വിഎഫ്എക്‌സും ഉപയോഗിച്ച് പുരാതന ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്നുള്ള പ്രമേയങ്ങളെ സിനിമ ഭംഗിയോടെ സംയോജിപ്പിക്കുന്നു! എനിക്ക് മനസിലാക്കാന്‍ കഴിയുന്ന ഒരു ചലച്ചിത്ര നിര്‍മ്മാണ യാത്രയാണ് 'ബ്രഹ്മാസ്ത്ര'.  


അയന്റെ ഈ ചിത്രം ഇന്ത്യന്‍ സിനിമയിലെ ഒരു പുതിയ അധ്യായമാണ്, 'ബാഹുബലി'ക്ക് ശേഷം ഒരിക്കല്‍ കൂടി ധര്‍മ്മ പ്രൊഡക്ഷന്‍സുമായി സഹകരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. 


കരണിന് നല്ല സിനിമകളേക്കുറിച്ച് ഗഹനമായ ധാരണയും സംവേദനക്ഷമതയും ഉണ്ട്, അദ്ദേഹത്തോടൊപ്പം വീണ്ടും പങ്കാളിയാകുന്നതിലും ഒപ്പം ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസുമായി ഈ ചിത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞതിലും എനിക്ക് അഭിമാനമുണ്ട്.' എന്ന് എസ് എസ് രാജമൗലി പറഞ്ഞു.

 

'അയനും ബ്രഹ്മാസ്ത്രയുടെ പ്രതിഭാശാലിയുമായ ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നത് മികച്ച അനുഭവമാണ്. പുരാതനവും ആധുനികവുമായ ഇന്ത്യയുടെ ഈ സംയോജനം എന്നെ ആകര്‍ഷിച്ചു, ഇത്തരമൊരു വലിയ പദ്ധതിയുടെ ഭാഗമാകുന്നത് ആവേശകരമാണ്. രാജമൗലിയെ ഈ കപ്പലില്‍ ഉള്‍പ്പെടുത്തുന്നത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ ബഹുമതിയാണ്, 2022 ല്‍ എന്റെ ആരാധകര്‍ക്ക് മുന്നില്‍ ചിത്രം അവതരിപ്പിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.' എന്നാണ് നാഗാര്‍ജുന അക്കിനേനി പറയുന്നത്.

 

'ഞാന്‍ ഭാഗമായിട്ടുള്ളതില്‍ വച്ച് ഏറ്റവും അഭിലഷണീയവും ദീര്‍ഘവീക്ഷണമുള്ളതുമായ പദ്ധതിയാണ് 'ബ്രഹ്മാസ്ത്ര'. ബ്രഹ്മാസ്ത്ര അയന്റെ വളര്‍ത്തിയ കുഞ്ഞ്. ഫലം അസാധാരണമാണ്, അവതരണം സാര്‍വത്രികമാണ്, കൂടാതെ ഇത് തീര്‍ച്ചയായും ഒന്നിലധികം ഇന്ത്യന്‍ ഭാഷകളിലുടനീളം ഒരു പാദമുദ്ര അര്‍ഹിക്കുന്നു. 'ബാഹുബലി', റെക്കോര്‍ഡുകള്‍ തകര്‍ക്കുക മാത്രമല്ല ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ അതിര്‍വരമ്പുകള്‍ ഭേദിച്ച് നമ്മുടെ ആദ്യത്തെ യഥാര്‍ത്ഥ ദേശീയ സിനിമയാകുകയും ചെയ്തു, അതേ കാഴ്ചപ്പാട് കൈവരിക്കാന്‍ 'ബ്രഹ്മാസ്ത്ര'യില്‍ പങ്കാളിയാകാന്‍ പ്രതിഭയായ കഥാകൃത്ത് രാജമൗലിയിലും മികച്ച മറ്റാരുമില്ല. ഇത് എന്റെ ഹൃദയത്തെ കുളിര്‍പ്പിക്കുകയും അദ്ദേഹം ഇപ്പോള്‍ ഈ സിനിമയുടെ ഭാഗമാണെന്നത് എന്റെ ആത്മവിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുന്നു,' എന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്.

 


'വര്‍ഷങ്ങളായി ഞാന്‍ വളര്‍ത്തിയെടുക്കുന്ന ഒരു സ്വപ്നമാണ് 'ബ്രഹ്മാസ്ത്ര'. ഇതൊരു അതിമോഹമായ ട്രൈളോജിയാണ്, ഇതുവരെയുള്ള യാത്ര അത്യാഹ്ലാദകരമാണ്. ഞാന്‍ ഈ സിനിമയ്ക്ക് എല്ലാം നല്‍കി, എന്റെ ഹൃദയം ഇതിലേക്ക് പകരുന്നത് ഇനിയും തുടരും. 


എസ്.എസ്. രാജമൗലി സാറിനെപ്പോലെ ഒരു മികച്ച ഉപദേഷ്ടാവ് വന്നതില്‍ ഞാന്‍ അനുഗ്രഹീതനായി കരുതുന്നു. അദ്ദേഹത്തിന്റെ 'ബാഹുബലി' എന്ന സിനിമയാണ് എന്റെ സ്വപ്നം ധൈര്യത്തോടെ പിന്തുടരാനുള്ള ആത്മവിശ്വാസം തന്നത്. അദ്ദേഹത്തിന്റെ പേര് 'ബ്രഹ്മാസ്ത്ര'യോട് ചേര്‍ക്കുന്നത് ഏറ്റവും വലിയ അംഗീകാരമാണ്.' എന്നാണ് അയന്‍ മുഖര്‍ജി പറഞ്ഞത്.

 

ബ്രഹ്മാസ്ത്ര, മൂന്ന് ഭാഗങ്ങളുള്ള ബ്രഹ്മാണ്ഡ സീരീസ് ചിത്രമാണ്. ആദ്യ ഭാഗവും ഇന്ത്യയിലെ ആദ്യത്തെ യഥാര്‍ത്ഥ പ്രപഞ്ചമായ അസ്ട്രാവെര്‍സിന്റെ തുടക്കവുമാണ്. 

 

ഇന്ത്യന്‍ പുരാണങ്ങളിലെ ആഴത്തില്‍ വേരൂന്നിയ സങ്കല്‍പ്പങ്ങളും കഥകളും പ്രചോദനം ഉള്‍ക്കൊണ്ട് ആധുനിക ലോകത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഒരു പുതിയ യഥാര്‍ത്ഥ സിനിമാറ്റിക് പ്രപഞ്ചമാണിത്. 

 

ഫാന്റസി, സാഹസികത, നന്മ, തിന്മ, സ്‌നേഹം, പ്രതീക്ഷ എന്നിവ ഒത്തുചേര്‍ന്ന ഒരു മഹാകാവ്യം. ഇതുവരെ കണ്ടിട്ടില്ലാത്ത അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ദൃശ്യാവിഷ്‌കാരം.

 

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, ധര്‍മ്മ പ്രൊഡക്ഷന്‍സ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ മാഗ്‌നം ഓപസ് നാഗാര്‍ജുന അക്കിനേനി, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, മൗനി റോയ്, അമിതാഭ് ബച്ചന്‍ എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയോടെ 2022 സെപ്തംബര്‍ 9ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഇന്ത്യന്‍ ഭാഷകളിലായി റിലീസ് ചെയ്യും. പി.ആര്‍.ഒ.- എ.എസ്. ദിനേശ്, ശബരി.

Online PR - CinemaNewsAgency.Com

">
banner
Image
Image