വിനോദമേഖലയിലെ ഏറ്റവും വലിയ സ്ഥാനം സിനിമാ വ്യവസായത്തിന് തന്നെയാണ്. ഓരോ വര്‍ഷവും, ഇന്ത്യയില്‍ പലഭാഷകളിലായി കുറഞ്ഞത് ആയിരത്തി എഴ്നൂറിലധികം ഫീച്ചര്‍ ഫിലിമുകള്‍ റിലീസ് ചെയ്യാറുണ്ട് എന്നാണ് കണക്ക്. യു.എസ്സി.ലും കാനഡയിലുമെക്കെയായി ഏകദേശം എഴ്നൂറിലധികം ഫീച്ചര്‍ ഫിലിമുകളും പുറത്തിറങ്ങുന്നു, പ്രതിവര്‍ഷം ആയിരത്തോളം ഫീച്ചര്‍ ഫിലിമുകളുടെ എണ്ണത്തില്‍ ഇന്ത്യ എന്നും മുന്നിലാണ്. കണക്കുകളില്‍ ഓരോ വര്‍ഷവും വ്യത്യാസം വരാറുണ്ടെങ്കിലും അത് സിനിമാ വ്യവസായത്തിന്റെ മത്സരക്ഷമത ഇല്ലാതാക്കുന്നില്ല. കോവിഡ് കാലത്ത് സിനിമകളുടെ റിലീസ് ലോകത്ത് പൊതുവേ കുറവായിരുന്നു.
സിനിമകള്‍ കൈകാര്യം ചെയ്യുന്ന പരസ്യ വിപണന കാമ്പേയ്നുകള്ക്കൊപ്പം, പബ്ലിക് റിലേഷന്‍സ് പതുക്കെ സിനിമാ വ്യവസായത്തിലെ പ്രൊമോഷന് പ്രവര്‍ത്തനങ്ങളുടെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുകയാണ്.
ഒരു സിനിമയ്ക്ക് പബ്ലിക് റിലേഷന്‍സിന്റെ പ്രാധാന്യമെന്ത്? എങ്ങനെയാണ് പ്രേക്ഷകരെ സിനിമ കാണാന്‍ പ്രേരിപ്പിക്കുക?
ഉത്തരം പബ്ലിക് റിലേഷന്‍സ് ആണ്. ഇന്ന് നമ്മുടെ ചര്‍ച്ച സിനമ പബ്ലിക് റിലേഷന്സിനെ കുറിച്ചാണ്.
കഴിഞ്ഞ സെഗ്മെന്റില്‍ 'ആരാണ് പി.ആര്.ഒ.?' എന്നതായിരുന്നു വിഷയം. ഈ വിഷയത്തെക്കുറിച്ച് നമുക്ക് നൂറ്കണക്കിന് മേയ്ലുകളും മെസേജുകളും ലഭിച്ചിരുന്നു. അവയില്‍ ആശംസകളും ഉപദേശങ്ങളും അഭിപ്രയങ്ങളും വിമര്‍ശ്ശനങ്ങളും നിര്‍ദ്ദേശങ്ങളും കൂടാതെ വായനക്കാര്‍ക്കുണ്ടായ അനുഭവങ്ങളും മറ്റും അവര്‍ നമ്മളെ അറിയിച്ചിട്ടുണ്ട്.
അവരുടെ താല്പര്യപ്രകാരം തുടര്‍ന്നും ഈ വിഷയത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എഴുതണമെന്നും അഭിപ്രായം വന്ന അവസരത്തില്‍ ഞങ്ങള്‍ ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയും ചെയ്തു. അതിന്റെ ഫലമായാണ് ഇന്നത്തെ വിഷയം ചര്‍ച്ചയ്ക്ക് വന്നത്.
ഒരു സിനിമയ്ക്ക് പബ്ലിക് റിലേഷന്‍സിന്റെ പ്രാധാന്യമെന്ത്?
പബ്ലിക് റിലേഷന്‍സ് സിനിമകളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാന്‍ സഹായിക്കുന്നു. പ്രേക്ഷകരെ ഏറ്റവും അടുത്തുള്ള തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്ന പ്രതീക്ഷയും ആവേശവും സൃഷ്ടിക്കാന്‍ അവ സഹായിക്കുന്നു.
പബ്ലിക് റിലേഷന്‍സിന്റെ ഏറ്റവും വലിയ നേട്ടം അതിന്റെ മാധ്യമ ബന്ധമാണ്. പി.ആര്.ഒ. വാര്‍ത്തകള്‍ ഏറ്റവും ശക്തമായ മാധ്യമത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു. പബ്ലിക് റിലേഷന്‍സിന് മാധ്യമങ്ങളുമായുള്ള ബന്ധം വളരേഏറെ പ്രാധാന്യമുള്ളതാണ്. അവര്‍ക്ക് സിനിമയുടെ സന്ദേശം എങ്ങനെ വിന്യസിക്കണമെന്ന് അറിയാം. സിനിമയുടെ ഘടകങ്ങളെ എങ്ങനെ എടുത്ത് വാര്‍ത്താ പ്രാധാന്യമുള്ളതാക്കാമെന്ന് അവര്‍ മനസ്സിലാക്കുന്നു, അല്ലെങ്കില്‍ ഇന്നത്തെ രീതിയില്‍ ഒരു പുതിയ 'ട്രെന്‍ഡ്' യോഗ്യമാക്കുന്നു. ചിത്രത്തിന് പരമാവധി മീഡിയ എക്സ്പോഷര്‍ ലഭിക്കുന്നുണ്ടെന്ന് അവര്‍ ഉറപ്പാക്കുന്നു.
പ്രേക്ഷകരുമായി ബന്ധപ്പെടാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം വ്യത്യസ്തമായ, ആകര്‍ഷണമുള്ള, സമ്പന്നമായ ഉള്ളടക്കമാണ്. പി.ആര്. താല്‍പ്പര്യം നേടുന്നതിനായി സിനിമകളുടെ കേന്ദ്ര സന്ദേശം നിരവധി മാധ്യമങ്ങളിലൂടെ വിന്യസിക്കുന്നു. മറ്റ് പി.ആര്. ടൂളുകളില്‍, പ്രസ്സ് സിനിമകള്‍ക്കുള്ള ഒരു വലിയ ആശയവിനിമയ പോയിന്റായി തുടരുന്നു.
പുതിയ അഭിനേതാക്കളെ പ്രഖ്യാപിക്കുന്നത്വരെ പത്രസമ്മേളനം നടത്തുന്നതും ടീസര്‍/ട്രെയിലര്‍ റിലീസ് ചെയ്യുന്നതും ഒരു പ്രമോഷന് മീറ്റ് സംഘടിപ്പിക്കുക, പബ്ലിക് റിലേഷന്‍സ് എന്നിവ സിനിമയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ പ്രേക്ഷകര്‍ക്കിടയില്‍ നിറഞ്ഞുനില്ക്കാന് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും റൈറ്റപുകളും ഇന്റര്‍വ്യൂകളും സഹായിക്കുന്നു.
സിനിമ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്തോറും അത് കൂടുതല്‍ താല്‍പ്പര്യം ജനിപ്പിക്കുന്നു. പബ്ലിസിസ്റ്റുകള് ടിവി ഷോകളിലും സാമൂഹ്യ മാധ്യമങ്ങളിലും സാമൂഹിക പരിപാടികളിലും പ്രത്യക്ഷപ്പെടുന്നത് പോലെ വ്യത്യസ്ത പ്ലാറ്റ്ഫോമുകളില്‍ ഈ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളും മറ്റും കൂടുതല്‍ പ്രേക്ഷകരിലെത്താന്‍ സഹായകമാകും.
സോഷ്യല്‍ മീഡിയ അതിന്റെ വൈറല്‍ ഇഫക്റ്റിലൂടെയും വാക്ക്ഓഫ്വായ് റഫറലിലൂടെയും ഒരു സന്ദേശം പ്രചരിപ്പിക്കുന്നതില്‍ എല്ലായ്പ്പോഴും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സന്ദേശം വേഗത്തിലും കൂടുതല്‍ പ്രേക്ഷകരിലേക്കും സഞ്ചരിക്കുന്ന സോഷ്യല്‍ മീഡിയയില്‍ ആകര്‍ഷകമായ ഉള്ളടക്കം റിലീസ് ചെയ്യാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ തിരഞ്ഞെടുക്കുന്നു.
പ്രേക്ഷകരിലേക്ക് സിനിമ പ്രമോട്ട് ചെയ്യുന്നതിനു പുറമേ, ഫിലിം ഫെസ്റ്റിവലുകള്‍, ബ്ലോഗര്‍മാര്‍, വ്ളോഗര്‍മാര്‍, ട്രോളര്‍മാര്‍ എന്നിവരിലൂടെ സിനിമകള്‍ പ്രചരിപ്പിക്കാനും പി.ആര്. സഹായിക്കുന്നു.
ഇക്കാലത്ത്, സിനിമാ നിര്‍മ്മാതാക്കള്‍ അവരുടെ സിനിമയുടെ പ്രൊമോഷന് ബജറ്റ് സിനിമയുടെ ബജറ്റിനനുസരിച്ച് ചിലവാക്കുന്നുണ്ടെങ്കിലും അത് ആ സിനിമയ്ക്ക് ഉദ്ദേശിക്കുന്ന രീതിയില്‍ ഗുണം ചെയ്യുന്നില്ല എന്നതാണ് സത്യം. കാരണം ഇവര്‍ സിനിമയുടെ പ്രൊമോഷനു വേണ്ടി ചിലവാക്കുന്ന ഫണ്ട് കൃത്യമായി പി.ആര്. പ്രവര്‍ത്തിക്കുന്നവരില്‍ എത്തുന്നില്ല എന്നതാണ് വാസ്തവം.
ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് ആരംഭിക്കുന്നതിന് മുമ്പുതന്നെ, പ്രേക്ഷകരുടെ താല്‍പ്പര്യങ്ങള്‍ സജീവമാക്കി നിലനിര്‍ത്താന്‍ പബ്ലിക് റിലേഷന്‍സ് തന്ത്രങ്ങള്‍ ആരംഭിക്കുന്നു. എന്നാല്‍ റിലീസിനോട് അടുക്കുമ്പോള്‍ ഫണ്ട് ലഭിക്കാതെയും തികയാതേയും ഈ പി.ആര്. മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പ്രതിഫലം കൊടുക്കാതെയും വരുന്നു. പി.ആര് മേഖലയില്‍ സത്യസന്തമായി പ്രവര്‍ത്തിച്ചിട്ടും പ്രതിഫലം കിട്ടാതെ അവരുമ്പോള്‍ ഫിലിം റിലീസിംഗിനേക്കുറിച്ചും ഫിലിം റിവ്യൂവിനെക്കുറിച്ചുള്ള റിപ്പേര്‍ട്ടുകള്‍ വരാതെയാവുന്നു. ഇത് ഒരു സിനിമയുടെ ബിസ്നസ്സിന് സാരമായി ബാധിക്കുന്നു.
സിനിമാ വ്യവസായം അതിവേഗം വളരുന്നതിനാല്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി വലിയ ലാഭം നേടുന്നതിന് നൂതനമായ പബ്ലിക് റിലേഷന്‍സ് കാമ്പെയ്നുകള്‍ കൊണ്ടുവരണം. എന്നാല്‍ മാത്രമേ ഈ വ്യവസായം നിലനല്ക്കുകയുള്ളൂ.
'ഒരു സിനിമയ്ക്ക് ഒരു പി ആര് ഒ പോരേ?' എത്രയോ നാളുകളായി മലയാളസിനിമയില്‍ ഈ ഒരാവശ്യം ഉയര്‍ന്നുകേള്‍ക്കുന്നു. പക്ഷേ ഇന്ന് ഒരു സിനിമയ്ക്ക് തന്നെ മൂന്നും നാലും പി ആര് ഒ മാരുണ്ട്. പല ബന്ധങ്ങളിലൂടെ സിനിമയില്‍ കയറിക്കൂടുകയാണ്. ഇത് മൂലം സിനിമയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ നല്ല രീതിയില്‍ പുറത്തുവരാറില്ല. ഓരോരുത്തരും അവരവര്‍ക്ക് തോന്നും പോലെ എഴുതിപ്പിടിപ്പിക്കുന്നു. മറ്റൊരു രസകരമായ വസ്തുത എന്തെന്നാല്‍, സിനിമയുടെ തുടക്കത്തില്‍ ഈ പറയുന്നവരെല്ലാവരും കൂടെഉണ്ടാകും. ആ ചിത്രത്തിന് പബ്ലിസിറ്റി ഏറ്റവും ആവശ്യമായ റിലീസ് സമയത്ത് ഈ നുഴഞ്ഞുകയറ്റക്കാരെ കൂടെക്കാണാറില്ല.
ഇന്ന് സിനിമയുടെ പി ആര് രംഗത്ത് വലിയ മത്സരമാണ് നടന്നുവരുന്നത്. ആരോഗ്യകരമല്ല വെറും കടിപിടി. ലക്ഷങ്ങള്‍ വാങ്ങി പി ആര് വര്‍ക്ക് ഏറ്റെടുക്കുന്ന ചിലര്‍ ആ സിനിമയ്ക്ക് വേണ്ടി ചെയ്യേണ്ട പ്രാഥമിക കടമകള്‍ പോലും ചെയ്യാറില്ല എന്നതാണ് വാസ്തവം.
ഓണ്‍ലൈന്‍ വാര്‍ത്താവിതരണത്തിന്റെ പേരിലാണ് ഏറ്റവും വലിയ തീവെട്ടിക്കൊള്ള നടക്കുന്നത്. ഓടിനടന്ന് സിനിമ പിടിച്ച് കാശ് പോക്കറ്റിലാക്കുന്നതല്ലാതെ ഇവരിലെ നുഴഞ്ഞുകയറ്റക്കാര്‍ സത്യസന്ധമായി പി ആര് വര്‍ക്ക് ചെയ്യുന്നില്ല എന്നാണ് യാഥാര്‍ത്ഥ്യം.
നിര്‍മ്മാതാവിന് സപ്പോര്‍ട്ട് കിട്ടുന്ന തരത്തില്‍ ഫലത്തില്‍ മുതല്‍മുടക്കെങ്കിലും തിരച്ച് ലഭിക്കുവാന്‍ പബ്ലിസിറ്റി കൂടിയേ തീരൂ. പക്ഷേ എന്തുകൊണ്ടോ അത്തരമൊരു സത്യസന്ധമായ വര്‍ക്കുകള്‍ ഈ മേഖലയില്‍ ചില പ്രൊജക്ടുകളില്‍ മാത്രമേ നടക്കുന്നുള്ളൂ.
സിനിമയുടെ അനിവാര്യഘടകമായി പി ആര് മേഖല മാറുമ്പോള്‍ അത് നല്ല രീതിയില്‍ വരേണ്ടത് പരമപ്രധാനമാണ്. അതുകൊണ്ടുതന്നെ പി ആര് രംഗത്ത് നടക്കുന്ന ചൂതാട്ടത്തിന് കടിഞ്ഞാണ്‍ ഇടേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു.
ഒരു സിനിമയുടെ നിര്മ്മാതാവിനായിരിക്കണം പി.ആര്.ഒ.യെ നിയമിക്കാനുള്ള അവകാശം. അത്തരമൊരു നടപടി സ്വീകരിച്ചു കഴിഞ്ഞാല്‍, നിലവില്‍ നടക്കുന്ന പി.ആര്. രംഗത്തെ അനാരോഗ്യകരമായ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം ഉണ്ടായേക്കും.
ഒരു സിനിമ നന്നാവുക മാത്രമല്ല, സിനിമയുടെ നിര്‍മ്മാതാവ് മുടക്കിയ മുതല്‍ തിരിച്ചു പിടിക്കുക എന്നതും, ഒരു നിര്‍മ്മാതാവിനെ തുടര്‍ന്നും പുതിയ സിനിമകള്‍ നര്മ്മിക്കുവാന് അവസരമുണ്ടാക്കി കൊടുക്കുക എന്നതും സിനിമ വ്യവസായത്തിന്റെ ആവശ്യമാണ്.
സിനിമ വ്യവസായം നിലനല്ക്കുന്നത് സിനിമ നിര്‍മ്മിക്കാനായി പണം മുടക്കാന്‍ നിര്‍മ്മാതാക്കള്‍ ഉള്ളതുകൊണ്ടാണ് എന്ന് നാം മനസ്സിലാക്കുക.
സിനിമയുടെ അകവും പുറവും... നിങ്ങള്ക്കറിയേണ്ടതും അറിയിക്കേണ്ടതും...
നിങ്ങള്‍ക്ക് ഞങ്ങളെ എഴുതി അറിയിക്കാവുന്നതാണ്.
എന്ന്,
നീത, ഇ-റിപ്പോര്‍ട്ടര്‍, സി.എന്‍.എ.
Email: neetareporter@gmail.com