ഇന്ദ്രന്‍സിന് വീണ്ടും നല്ല കഥാപാത്രങ്ങള്‍. സോമന് അമ്പാട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന അഞ്ചില്‍ ഒരാള്‍ 'തസ്കരന്' എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് സ്വാമി എന്ന വ്യത്യസ്തമായ കഥാപാത്രത്തെ പ്രതിനിധീകരിക്കുന്നു.
പ്രേക്ഷകഹൃദയങ്ങളില്‍ എന്നും ഓര്‍മ്മിക്കുന്ന നിരവധി കഥാപാത്രങ്ങളെ ഇതിനകം ഇന്ദ്രന്‍സ് അവതരിപ്പിച്ചു കഴിഞ്ഞു. 'അഞ്ചിലൊരാള്‍ തസ്കരന്' എന്ന ചിത്രത്തിലെ സ്വാമി തികച്ചും സസ്പെന്‍സ് നിറഞ്ഞ കഥാപാത്രമാണ്.
ഈ 5 പേരില്‍ ആരാണ് തസ്കരന് എന്ന് പ്രേക്ഷകര്‍ക്ക് കണ്ടെത്താനായി ചിത്രത്തിന്റെ അവസാനം വരെ കാത്തിരിക്കേണ്ടിവരും. അത്രയ്ക്കും സസ്പെന്‍സ് നിറഞ്ഞ ഒരു കുടുംബ ചിത്രമാണിത്.
നിര്‍മ്മാണം- പ്രതാപന് വെങ്കിടാചലം, ഉദയശങ്കര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എസ്. വെങ്കട്ടരാമന്, തിരക്കഥ, സംഭാഷണം- ജയേഷ് മൈനാഗപ്പള്ളി, സ്ക്രിപ്റ്റ് അസോസിയേറ്റ്- പ്രസാദ് പണിക്കര്‍.
രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, പുതുമുഖം സിദ്ധാര്‍ത്ഥ് രാജന്, ഹരീഷ് പേരടി, ശിവജി ഗുരുവായൂര്‍, ഹരീഷ് കണാരന്, പാഷാണം ഷാജി, തിരു, സുബ്രഹ്മണ്യന് ബോള്‍ഗാട്ടി, അരിസ്റ്റോ സുരേഷ്, ശ്രവണ, അംബിക, സാധിക വേണുഗോപാല്‍, നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
കുടുംബത്തേക്കാള്‍ കൂട്ടുകാര്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ന്യൂജന്‍ തലമുറയില്‍ ഗുണത്തോടൊപ്പം അതുണ്ടാക്കുന്ന ദോഷങ്ങള്‍ ഒരു ഫാമിലി എന്റര്‍ടെയിന്‍മെന്റ് ആയി പറയുന്ന സിനിമയാണിത്. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കര. ജയശ്രീ സിനിമാസിന്റെ ഈ ചിത്രം ഉടന്‍ റിലീസാവും.
വാര്‍ത്തകള്‍- ഏബ്രഹാം ലിങ്കണ്.
Online PR - CinemaNewsAgency.Com