ജീവിതം ചുമ്മാ ഒരുമാതിരി പണക്കാരനെ പോലെ മാത്രം ജീവിച്ച് മരിച്ച അവസ്ഥയാകരുത്, ജീവിതം ഒന്നേ ഉള്ളു ഒരു ചരിത്രം ഉണ്ടാക്കീട്ടെ പോകാവു ഗാന്ധി മഹാന്.
ജീവിതത്തിലെ വളരെ സുന്ദരമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ് നമ്മള് ഏറ്റവും പ്രയത്നിച്ച് നേടുന്ന വിജയം ആസ്വദിക്കുന്ന നിമിഷം.
'മഹാന്' അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു. അഞ്ച് ബഹുഭാഷ ചലച്ചിത്ര മേഖലകളിലേക്ക് മൊഴിമാറ്റി കടന്നു ചെന്ന് ഒരു 'മെഗാഹിറ്റ്' ആയി മാറുവാന്‍ ചിത്രത്തിന് കഴിഞ്ഞുവെന്നത് എനിക്ക് വളരെയധികം സന്തോഷം നല്കുന്നു.
കുറേ നാളുകള്‍ക്ക് ശേഷമാണ് ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റഫോമില്‍ രാജ്യത്തെമ്പാടുമുള്ള എന്റെ പ്രിയപ്പെട്ട ആരാധകരെയും അഭ്യുദയകാംക്ഷികളെയും കാണുവാനായി എത്തിയിരിക്കുന്നത്...
'മഹാന്' ഒരു മെഗാഹിറ്റ് ആക്കി മാറ്റിയ നിങ്ങളോട് നന്ദി പറയാന്‍ പറ്റിയ സമയം ഇതാണെന്നത്കൊണ്ട് തന്നെ...
സിനിമ ഒരു ആഘോഷമാക്കി മാറ്റിയ എല്ലാവരോടും ഒരുപാട് സ്നേഹം അറിയിക്കുന്നു.
നിങ്ങളോരോരുത്തരുടെയും Reels, Memes, ട്വീറ്റ്സ് പിന്നെ നേരിട്ടറിയിച്ച ആശംസകളും നിങ്ങള്‍ക്ക് എന്നോടുള്ള സ്നേഹവും കരുതലും എന്നെ വീണ്ടും നിങ്ങളിലേക്ക് തന്നെ കൊണ്ടെത്തിച്ചിരിക്കുന്നു. കൂടുതല്‍ ഉത്തരവാദിത്തബോധമുള്ള ഒരു കലാകാരനെന്ന നിലയ്ക്ക് ഞാന്‍ ഇതെല്ലാം ഏറ്റവും കൃതര്‍ത്ഥയോടെ ഇഷ്ടത്തോടെ ഓര്‍ക്കും...
നന്ദി, കാര്‍ത്തിക് സുബ്ബരാജ്...
'മഹാന്' എന്ന ചലച്ചിത്രം സമ്മാനിച്ചതിന്, ഏറ്റവും മികച്ച രീതിയില്‍ എന്റേതായ ശൈലിയില്‍ നിന്ന് തന്നെ 'ഗാന്ധി മഹാന്' എന്ന വേഷം പകര്‍ന്നാടന്‍ എന്നെ അനുവാദിച്ചതിന്.
നന്ദി, ബോബി...
നിന്നില്‍ അല്ലാതെ എന്റെ 'സത്യ'യെ മറ്റൊരാളിലും കാണാന്‍ കഴിയില്ല.
നന്ദി, സിമ്രാന്...
ഇപ്പോഴത്തെ പോലെ അസാധ്യമായിട്ടുള്ള അഭിനയത്തിന്.
നന്ദി, ധ്രുവ്...
ദാദയുടെ വേഷവും അദ്ദേഹത്തിന്റെ അന്യദൃശ്യമായ ഭാവപ്പകര്‍ച്ചകളും മനോഹരമായി അവതരിപ്പിച്ചതിന്.
നന്ദി..
ചോരയും വിയര്‍പ്പും കണ്ണീരും നല്കി മഹാനെ മഹത്തരമാക്കാന്‍ പ്രയത്നിച്ച 'മഹാന് ഗ്യാംഗിന്'.
നന്ദി...
സന, ശ്രേയസ്, ദിനേശ് നിങ്ങളുടെ കഴിവുകള്‍ നിറഞ്ഞാടിയ സ്ക്രീനില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്.
നന്ദി,
മഹാന് യാഥാര്‍ഥ്യമക്കിയ നിര്‍മ്മാതാവിന്.
നന്ദി,
ആമസോണ്‍ പ്രൈമിന്, ലക്ഷകണക്കിന് വീടുകളിലെ സ്വീകരണമുറികളിലേക്ക്, ലക്ഷകണക്കിന് ഹൃദയങ്ങളിലേക്ക് എന്നെ, ഞങ്ങളെ, 'മഹാനെ' എത്തിച്ചതിന്...
Online PR - CinemaNewsAgency.Com