സിനിമാ നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ വരുമാനവും ലാഭവും നേടാനുതകുന്ന ഇന്ത്യയിലെ ആദ്യത്തെ (NFT) സിനിമാ മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമാണ് ചെന്നൈ ആസ്ഥാനമായിട്ടുള്ള 'ഒറക്കിള്‍ മുവീസ്'.
സിനിമയുടെ വ്യാപാര മേഖലയില്‍ സാങ്കേതികമായ വലിയ മാറ്റവും പുരോഗതിയും കൈ വരുത്തുവാനുള്ള ലക്ഷ്യത്തോടെ തുടങ്ങിയ 'ഒറക്കിള്‍മുവീസ്' മലയാള സിനിമാ നിര്‍മ്മാതാക്കളുടെ സഹകരണത്തോടെ കേരളത്തില്‍ അതിന്റെ സേവനം വിപുലപ്പെടുത്തുന്നു.
എന്‍.എഫ്.റ്റി (Non-Fungible Token), സുതാര്യമായ മികച്ച ബ്ലാക്ക് ചെയിന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മാതാക്കള്‍ക്കും, ഒറ്റിറ്റി സ്ഥാപനങ്ങള്‍ക്കും സിനിമകളുടെ അവകാശം (Rights) നേരിട്ട് വില്‍ക്കുവാനും, വാങ്ങുവാനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അവസരവും നല്കുന്നു എന്നതാണ് സവിശേഷത.
എന്‍.എഫ്.റ്റി. യിലൂടെ, നിര്‍മ്മാതാവിന് തന്റെ സിനിമയുടെ ഉടമസ്ഥാവകാശ (Rights) വിവരങ്ങള്‍ നേരിട്ടോ ഡിജിറ്റലിലൂടെയോ 'ടോക്കണ്‍' ക്രമീകരിച്ച് ബ്ലാക്ക് ചെയിന്‍ എന്ന വിപുലമായ ഫയലുകളില്‍ ശേഖരിച്ച് വെച്ച് സുരക്ഷിത മാര്‍ഗത്തിലൂടെ വാങ്ങുവാനും വില്‍ക്കുവാനും (Buying & Selling) കഴിയുന്നു. ഇതിനോടകം ആയിരത്തില്‍ പരം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളുടെ നിര്‍മ്മാതാക്കള്‍ ഒറക്കിള്‍മുവീസില്‍ തങ്ങളുടെ സിനിമകള്‍ റെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവത്രേ.
മാത്രമല്ല സിനിമാ വ്യവസായ മേഖലയുടെ പുരോഗതിക്കായി പ്രവര്‍ത്തിച്ചു വരുന്ന ഈ സ്ഥാപനത്തിന് അംഗീകാരത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ സീഡ് ഫണ്ടിങ്ങും ലഭിച്ചു. വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത പ്രാദേശിക സിനിമകളെ ആഗോള (Globaly) തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച് എന്‍.എഫ്.റ്റി യിലൂടെ നിര്‍മ്മാതാവിന് കൂടുതല്‍ വരുമാനം ഉണ്ടാക്കി കൊടുക്കുക എന്നതും ഒറക്കിള്മുവീസിന്റെ ലക്ഷ്യമാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ മലയാള സിനിമാ നിര്‍മ്മാതാക്കള്‍ക്കായി നടത്തിയ മീറ്റിംഗുകളില്‍ ഒറക്കിള്മുവീസിന്റെ കേരളത്തിന്റെ ചുമതല വഹിക്കുന്ന നിര്‍മ്മാതാവ് പി. രാമകൃഷ്ണന്, കമ്പനിയുടെ സാരഥികളായ സെന്തില്‍നായകം, ജി. കെ. തിരുനാവുക്കരശ് എന്നിവര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും നിര്‍മ്മാതാക്കള്‍ക്ക് 'എന്‍.എഫ്.റ്റി' യിലൂടെ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചും വിവരിച്ചു. ഇതിന് വലിയ വരവേല്പാണ് ലഭിച്ചത്. നാല്പതില് പരം നിര്‍മ്മാതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ വിശിഷ്ട അതിഥികളായി പങ്കെടുത്ത കേരളാ ഫിലിം ചേംബര്‍ പ്രസിഡന്റ് ജി. സുരേഷ്കുമാര്‍, ഫെഫ്ക ജനറല്‍ സെക്രട്ടറി ജി.എസ്. വിജയന്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് കല്ലിയൂര്‍ ശശി എന്നിവര്‍ നിര്‍മ്മാതാക്കളെ ഗുണഭോക്താക്കളാക്കുന്ന ഈ നൂതന ആശയങ്ങള്‍ക്കും അതിന് ചുക്കാന്‍ പിടിക്കുന്ന ഒറക്കിള്‍മുവീസിനും പൂര്‍ണ പിന്തണ വാഗ്ദാനം നല്‍കിയിരിക്കയാണ്
പി ആര് ഒ- സി.കെ.അജയ്കുമാര്‍.
Online PR - CinemaNewsAgency.Com