68-മത് ദേശീയ പുരസ്ക്കാര വിളംബരം നടന്നപ്പോള്‍ 'അയ്യപ്പനും കോശിയും' അടക്കമുള്ള ചിത്രങ്ങള്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍ മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്നതാണ്.
അംഗീകാരത്തിന്റെ നെറുകയിലെത്താന്‍ വമ്പന്‍ താര സാനിധ്യങ്ങളോ, ബഡ്ജറ്റുകളോ ആവശ്യമില്ലെന്നു തെളിയിക്കുകയായിരുന്നു 'തിങ്കളാഴ്ച നിശ്ചയം' പോലുള്ള സിനിമകള്‍ക്ക് ലഭിച്ച അംഗീകാരങ്ങളിലൂടെ ഈ അവാര്‍ഡ് നിര്‍ണയം.
സച്ചിയുടെ വേര്‍പാടില്‍ 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ലഭിച്ച അംഗീകാരം മലയാളികള്‍ക്ക് അഭിമാനത്തോടൊപ്പം ഒത്തിരി നോവും നല്കുന്നു. ചിത്രത്തിലെ 'കലക്കാത്ത...' എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയാപുരസ്കാരം നേടിയിരിക്കുന്നത് അട്ടപ്പാടിയുടെ സ്വന്തം ഗായിക നഞ്ചിയമ്മയ്ക്കാണ്.
കഴിഞ്ഞ സംസ്ഥാന അവാര്‍ഡ് വേളയില്‍ പ്രത്യേക ജൂറി പരാമര്‍ശവും നഞ്ചിയമ്മക്കുണ്ടായിരുന്നു. നിഷ്കളങ്കമായ ചിരിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നഞ്ചിയമ്മയുടെ കൂടെയുള്ള ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഈ മാസം പത്തിനു തിയേറ്റര്‍ റിലീസ് ആയ 'ചെക്കന്' എന്ന സിനിമയുടെ സംവിധായകന് ഷാഫി എപ്പിക്കാട്.
ചിത്രത്തില്‍ ഒരു താരാട്ട് പാട്ടൊരുക്കി പാടി, ഒരു കഥാപാത്രം അഭിനയിക്കുക കൂടി ചെയ്തിട്ടുണ്ട് നഞ്ചിയമ്മ. 'ആതുക്കു അന്ത പക്കാ' എന്ന് തുടങ്ങുന്ന ഒരു താരാട്ട് പാട്ടായിരുന്നു നഞ്ചിയമ്മയുടെ ശബ്ദത്തില്‍ പുറത്തിറങ്ങിയത്.
ഖത്തര്‍ ആസ്ഥാനമായ വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലി നിര്‍മ്മിച്ച 'ചെക്കനിലെ എല്ലാഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലുകളാണ്.
ഈ ഗാനരംഗത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച സംവിധായകന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം...
'ദേശീയ അവാര്ഡിലെത്തിയ നഞ്ചിയമ്മച്ചിരി..!!
നമ്മുടെ 'ചെക്കനു' വേണ്ടി വയനാട് വരെ എത്താന്‍ കഴിയുമോ എന്ന് സംശയത്തോടെ, ഇച്ചിരി ആശങ്കയോടെയാണ് അമ്മയോട് ഞാന്‍ ചോദിച്ചിരുന്നത്.
കുഞ്ഞുസിനിമയുടെ 2 ദിവസത്തെ ഷൂട്ടിന് യൂണിറ്റ് മുഴുവന്‍ വയനാട് നിന്നും അട്ടപ്പാടി എത്തണമെങ്കില്‍ വരുന്ന ചെലവും, റിസ്ക്കും തന്നെയാണ് കാരണം, പിന്നെ അയ്യപ്പനും കോശിയും അടക്കമുള്ള നഞ്ചിയമ്മ അഭിനയിച്ച ഭൂരിപക്ഷം സിനിമകളും ചിത്രീകരിച്ചതും അട്ടപ്പാടി ആയിരുന്നല്ലോ, എന്നാല്‍ ഞെട്ടിച്ചുകൊണ്ട് പറഞ്ഞ മറുപടി എന്തായിരുന്നെന്നോ.. 'ഞാന്‍ കാട്ടില്‍ വളര്‍ന്ന സ്ത്രീയാണ്, നിങ്ങള്‍ കേറാത്ത മരത്തിലും മലയിലും വേണമെങ്കില്‍ ഞാന്‍ കയറും' എന്നും പറഞ്ഞു.
സ്വതസിദ്ധമായ ഒരു ചിരിയായിരുന്നു, പറഞ്ഞ സമയത്തിനും മുന്‍പ് അവര്‍ വയനാട് നെല്ലാര്ച്ചാലില് നമ്മുടെ ലൊക്കേഷനില്‍ എത്തുകയായിരുന്നു. സിനിമയിലെ ആദ്യ ഗാനത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഗര്‍ഭിണിയായ മരുമകളെ മദ്യപിച്ചു വന്ന് അടിച്ചിറക്കാന്‍ ശ്രമിക്കുന്ന മകന്റെ ചെയ്തികള്‍ കണ്ട് നിസ്സഹായയായി തടയാന്‍ ശ്രമിക്കുന്ന അമ്മയുടെ ദയനീയത ഷൂട്ട് ചെയ്യുകയാണ്.
എനിക്ക് ഗ്ലിസറിന്‍ ഒന്നും വേണ്ടെന്നു പറഞ്ഞു നിഷ്കളങ്കമായി അഭിനയിക്കുന്ന അമ്മ സീന്‍ കഴിഞ്ഞു കരച്ചില് നിര്ത്താതെവന്നപ്പോള് അടുത്തു ചെന്ന എന്നോട് പറഞ്ഞത് ഇതെനിക്ക് അഭിനയമല്ലെന്നും, ഇതേ അവസ്ഥ ജീവിതത്തില്‍ ഒരുപാട് തരണം ചെയ്തിട്ടുണ്ടെന്നും, കുറച്ചു നേരം ഞാന്‍ ഒന്നു കരഞ്ഞോട്ടെ എന്നുമാണ്..
ഒരുപാടുണ്ട് പറയാനുണ്ട് ഈ അട്ടപ്പാടിയുടെ വാനമ്പാടിയെ കുറിച്ച്.. അര്‍ഹിക്കുന്ന അംഗീകാരം വൈകിയെങ്കിലുംദേശീയ അവാര്‍ഡിന്റെ രൂപത്തില്‍ എത്തിയല്ലോ എന്ന സന്തോഷം മാത്രം..
മലയാളത്തിന്റെ യശസ്സുയര്‍ത്തിയ എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും 'ചെക്കന്' ടീമിന്റെ ഒരായിരം അഭിനന്ദനങ്ങള്‍... അറിയിക്കുകയും ചെയ്തു ഷാഫി എപ്പിക്കാടും 'ചെക്കന്' ടീമം.
Online PR - CinemaNewsAgency.Com