'പാപ്പന്' എന്ന ചിത്രത്തിന്റെ വിജയാഘോഷത്തോടൊപ്പം സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി തന്റെ പുതിയ ചിത്രമായ 'മേ ഹൂം മൂസ' യുടെ ഡബ്ബിംഗ് ആരംഭിച്ചു.
'പാപ്പന്റെ വന്‍ വിജയത്തോടെ സുരേഷ് ഗോപിയുടെ അടുത്ത ഹിറ്റിലേക്കുള്ള തുടക്കമാണ് 'മേ ഹൂം മൂസ'. സംവിധായകന് ജിബു ജേക്കബിന്റെ നേതൃത്വത്തിലാണ് ഡബ്ബിങ് ജോലികള്‍ നടക്കുന്നത്.
സെപ്റ്റംബര്‍ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ 'മേ ഹൂം മൂസ' എത്തുമെന്ന് പ്രൊഡ്യൂസര്‍ തോമസ് തിരുവല്ല അറിയിച്ചു.
സുരേഷ് ഗോപി, പൂനം ബജ്വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ്, സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേ ഹും മൂസ'.
ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരന്, മേജര്‍ രവി, മിഥുന് രമേശ്, ശശാങ്കന് മയ്യനാട്, കണ്ണന് സാഗര്‍, അശ്വിനി, സരണ്‍, ജിജിന, സൃന്ദ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ്സ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന് നിര്‍വ്വഹിക്കുന്നു.
തിരക്കഥ- റൂബേഷ് റെയിന്‍, ഗാന രചന- സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്, സംഗീതം- ശ്രീനാഥ് ശിവശങ്കരന്, എഡിറ്റര്‍- സൂരജ് ഇ. എസ്,
പ്രൊഡക്ഷന്‍ കണ്ട്രോളര്- സജീവ് ചന്തിരൂര്‍, കല- സജിത്ത് ശിവഗംഗ, വസ്ത്രാലങ്കാരം- നിസാര്‍ റഹ്മത്ത്, മേക്കപ്പ്- പ്രദീപ് രംഗന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ഭാസ്കര്‍, അസോസിയേറ്റ് ഡയറക്ടര്‍- ഷബില്‍, സിന്റോ, ബോബി.
സ്റ്റില്‍സ്- അജിത് വി ശങ്കര്‍, ഡിസൈനര്‍- ആസ്തെറ്റിക് കുഞ്ഞമ്മ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com